Quantcast

മലപ്പുറം ജില്ലാ കെ.എം.സി.സി കിഴക്കൻ പ്രവിശ്യാ വനിതാ സംഗമം സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    14 Feb 2023 9:16 AM GMT

മലപ്പുറം ജില്ലാ കെ.എം.സി.സി കിഴക്കൻ   പ്രവിശ്യാ വനിതാ സംഗമം സംഘടിപ്പിച്ചു
X

കെ.എം.സി.സിയുടെ എട്ട് സെൻട്രൽ കമ്മിറ്റികളടങ്ങുന്ന കിഴക്കൻ പ്രവിശ്യയിൽ മലപ്പുറം ജില്ലാ കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ വനിതാ സംഗമം നടത്തി. ഹഫ്‌സ മുഹമ്മദ് കുട്ടിയുടെ അധ്യക്ഷതയിൽ നടന്ന ജനറൽ കൗൺസിൽ യോഗം കിഴക്കൻ പ്രവിശ്യ കെ.എം.സി.സി പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂർ ഉദ്ഘാടനം ചെയ്തു. സംഗമത്തിൽ മലപ്പുറം ജില്ലാ കിഴക്കൻ പ്രവിശ്യാ വനിതാ വിങ് രൂപീകരിച്ചു.

ഹഫ്‌സ മുഹമ്മദ് കുട്ടി (ഉപദേശകസിമിതി ചെയർപേഴ്‌സൺ), സാജിത നഹ (പ്രസിഡന്റ്), ഫസീല ഇഖ്ബാൽ, നസീമ ഹുസൈൻ, ജുമാന അസ്ലം, സുമയ്യ ഫസൽ, സമീഹ അബ്ദുൽ സമദ്, സുഹ്റ റഷീദ് മുത്തു, ഫസീല സലീം (വൈസ് പ്രസിഡന്റുമാർ), സഫ്രോൺ മുജീബ്‌റഹ്മാൻ (ജനറൽ സെക്രട്ടറി), റിഫാന ആസിഫ്( ഓർഗനൈസിങ് സെക്രട്ടറി), നാജിറ ഷംസു, ഷൈമി നസീർ ബാബു, ശിഫ ഫെബിൻ, ജഹാന ഷംസു, മുബീന മുനീബ്, ബിൻഷി അൻസാർ, ഫസ്‌ന ഫവാസ് (സെക്രട്ടറിമാർ), സുലേഖ ഹുസൈൻ(ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.

മലപ്പുറം ജില്ലാ കെ.എം.സി.സി ജനറൽ സെക്രട്ടറി ജൗഹർ കുനിയിൽ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ജില്ലയിലെയും പ്രവാസ ലോകത്തെയും വനിതകളുടെയും കുട്ടികളുടെയും ഉന്നമനത്തിനും ക്ഷേമത്തിനുമായി പ്രവർത്തിക്കുമെന്നും മുസ്‌ലിംലീഗ് പ്രസ്ഥാനം വനിതകൾക്ക് നൽകുന്ന മികച്ച പ്രാതിനിധ്യത്തിന് തെളിവാണ് മെമ്പർഷിപ്പ് കാമ്പയിനിൽ പ്രതിഫലിച്ചതെന്നും തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ പറഞ്ഞു.

ഹുസൈൻ കെ.പി, ആലിക്കുട്ടി ഒളവട്ടൂർ, മാലിക് മക്ബൂൽ, സി.പി ഷെരീഫ് കൊണ്ടോട്ടി, മുജീബ് കൊളത്തൂർ, ബഷീർ മങ്കട, അബ്ദുറഹ്മാൻ താനൂർ, ഇക്ബാൽ ആനമങ്ങാട്, ഇസ്മായിൽ പുള്ളാട്ട്, മുഷ്ത്താഖ് പേങ്ങാട്, ആസിഫ് മേലങ്ങാടി, സമദ് കെ.പി, ഹുസൈൻ കുമ്മാളി, മുഹമ്മദ് കരിങ്കപ്പാറ, നസീർ ബാബു ആനമങ്ങാട്, റിയാസ് മമ്പാട് എന്നിവർ ആശംസകൾ നേർന്നു. സാജിത നഹ സ്വാഗതവും സഫ്രോൺ മുജീബ്‌റഹ്മാൻ നന്ദിയും പറഞ്ഞു.

TAGS :

Next Story