Quantcast

സൗദിയിൽ മലപ്പുറം സ്വദേശി വാഹനാപകടത്തിൽ മരിച്ചു

കോവിഡ് കാലത്ത് നാട്ടിലായിരുന്ന ഷെറിൻ അടുത്തിടെയാണ് മറ്റൊരു വിസയിൽ ഖമീസ് മുഷൈത്തിലെത്തിയത്

MediaOne Logo

Web Desk

  • Published:

    21 Aug 2022 2:08 PM GMT

സൗദിയിൽ മലപ്പുറം സ്വദേശി വാഹനാപകടത്തിൽ മരിച്ചു
X

റിയാദ്: സൗദിയിൽ മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം താനൂർ മൂലക്കൽ സ്വദേശി ഷുക്കൂറിന്റെ മകൻ ഷെറിൻ ബാബുവാണ് മരിച്ചത്. ജിസാനിനെ ബീഷക്കടുത്താണ് അപകടമുണ്ടായത്.

ഖമീസ് മുഷൈത്തിൽനിന്ന് ബിഷയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന വിജയൻ എന്നയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോവിഡ് കാലത്ത് നാട്ടിലായിരുന്ന ഷെറിൻ അടുത്തിടെയാണ് മറ്റൊരു വിസയിൽ ഖമീസ് മുഷൈത്തിലെത്തിയത്. പിതാവ് ഖമീസ് മുഷൈത്തിൽ പ്രവാസി ആയിരുന്നു.

Summary: A young man from Tanur, Malappuram died in an accident in Saudi Arabia

TAGS :

Next Story