Quantcast

ഹൃദയാഘാതത്തെ തുടർന്ന് മലയാളി ദമ്മാമിൽ മരിച്ചു

പത്തനംതിട്ട ഉള്ളനാട് സ്വദേശി മുളനിൽകുന്നത്തിൽ പി.എം സാജൻ (57) ആണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2024-05-21 15:49:27.0

Published:

21 May 2024 3:24 PM GMT

ഹൃദയാഘാതത്തെ തുടർന്ന് മലയാളി ദമ്മാമിൽ മരിച്ചു
X

ദമ്മാം: പത്തനംതിട്ട ഉള്ളനാട് സ്വദേശി മുളനിൽകുന്നത്തിൽ പി.എം സാജൻ (57) ആണ് മരിച്ചത്. ജോലിക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട സാജനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. 32 വർഷമായി ദമ്മാം സെക്കന്റ് ഇൻഡസ്ട്രിയൽ സിറ്റിയിലെ യു.എസ്.ജി മിഡിൽ ഈസ്റ്റ് കമ്പനിയിലെ പ്രൊഡക്ഷൻ വിഭാഗത്തിൽ ജോലി ചെയ്തുവരികയാണ്. പന്തളം മുടിയൂർക്കോണം വാലിൽ വടക്കേതിൽ സിജിയാണ് ഭാര്യ. മെഡിക്കൽ വിദ്യാർത്ഥിയായ സോന , എഞ്ചിനിയറിംഗ് വിദ്യാർഥിയായ അനു എന്നിവർ മക്കളാണ്. എല്ലാവരോടും ഹ്യദ്യമായ പെരുമാറ്റം കാത്ത് സൂക്ഷിച്ചിരുന്ന സാജന്റെ പെട്ടെന്നുള്ള വേർപാട് കമ്പനിയിലെ സഹപ്രവർത്തകരെ ദു:ഖത്തിലാഴ്ത്തി. നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കി മ്യതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള പ്രവർത്തനങ്ങൾ കമ്പനി അധിക്യതരുടേയും സാമൂഹ്യ പ്രവർത്തകനും ലോക കേരളസഭാംഗവുമായ നാസ് വക്കത്തിന്റെയും നേത്യത്വത്തിൽ പുരോഗമിക്കുന്നു.

TAGS :

Next Story