Quantcast

ദമ്മാമില്‍ വാഹനം ഓടിക്കുന്നതിനിടെ സ്ട്രോക്ക് വന്ന് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

പെരുമ്പാവൂര്‍ വെങ്ങോല അലഞ്ഞിക്കാട്ടില്‍ അബൂബക്കറിന്റെ മകന്‍ ഷമീര്‍ (43) ആണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    12 Aug 2025 7:23 PM IST

ദമ്മാമില്‍ വാഹനം ഓടിക്കുന്നതിനിടെ സ്ട്രോക്ക് വന്ന് ചികിത്സയിലായിരുന്ന മലയാളി മരിച്ചു
X

ദമ്മാം: ട്രയിലര്‍ ഓടിച്ച് കൊണ്ടിരിക്കെ മസ്തിഷ്ക്കാഘാതം സംഭവിച്ച് നിയന്ത്രണം വിട്ട് അപകടത്തില്‍ പെട്ട മലയാളി ദമ്മാമില്‍ മരിച്ചു. പെരുമ്പാവൂര്‍ വെങ്ങോല അലഞ്ഞിക്കാട്ടില്‍ അബൂബക്കറിന്റെ മകന്‍ ഷമീര്‍ (43) ആണ് മരിച്ചത്.

ജൂലൈ 17ന് ദമ്മാം-റിയാദ് ഹൈവേയില്‍ ദമ്മാം ചെക്ക് പോയിന്റിനടുത്തുവെച്ചായിരുന്നു അപകടം. വാഹനം ഓടിച്ചുകൊണ്ടിരിക്കെ ഇദ്ദേഹത്തിന് മസ്തിഷ്ക്കാഘാതം സംഭവിക്കുകയും നിയന്ത്രണം വിട്ട ട്രെയിലര്‍ അപകടത്തില്‍ പെടുകയുമായിരുന്നു. ശേഷം അബോധാവസ്ഥയിലായ ഇദ്ദേഹം ദമ്മാം സൗദി ജര്‍മ്മന്‍ ആശുപത്രിയിൽ ഗുരുതര പരിക്കുകളോടെ വെന്റിലേറ്ററില്‍ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം.

ചികിത്സക്കിടെ മൂന്നു സര്‍ജറിക്കും വിധേയനാക്കിയിരുന്നു. ഭാര്യ: ഷഹാന, മക്കള്‍: ഷിഫാന, ഷിഫാസ്. അപകട വിവരമറിഞ്ഞ് ഭാര്യയും സഹോദരനും നാട്ടിൽ നിന്ന് ദമ്മാമിൽ എത്തിയിരുന്നു. മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

TAGS :

Next Story