സ്വകാര്യ ഗ്രൂപ്പുകളിലായി മലയാളി ഹാജിമാർ മക്കയിൽ
ദുൽഖഅദ് അവസാന വാരത്തിൽ ഇവർ മദീനയിലേക്ക് പോകും

ജിദ്ദ: ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്കായി മലയാളി ഹാജിമാരുടെ സ്വകാര്യ സംഘങ്ങൾ മക്കയിലെത്തിത്തുടങ്ങി. മക്കയിലെത്തിയ ഹാജിമാർ ഇന്ന് ഉംറ കർമം പൂർത്തിയാക്കിയിട്ടുണ്ട്. ഉംറ കർമങ്ങൾ പൂർത്തിയാക്കിയ ശേഷം ഹാജിമാർ ഹജ്ജിനു മുന്നോടിയായി മദീന സന്ദർശനം നടത്തും. ഇന്നലെയും ഇന്നുമായി 3000ത്തിലേറെ മലയാളി ഹാജിമാരാണ് മക്കയിലെത്തിയത്. വിവിധ സ്വകാര്യ ഗ്രൂപ്പുകൾക്ക് കീഴിലുള്ള ഹാജിമാരുടെ വരവ് ജിദ്ദ വഴിയാണ്.
മക്കയിലെത്തിയ ഹാജിമാർ ഉംറ നിർവഹിച്ചു. മക്കയിലെ ചരിത്രസ്ഥലങ്ങൾ വരും ദിവസങ്ങളിൽ ഹാജിമാർ സന്ദർശിക്കും. ദുൽഖഅദ് അവസാന വാരത്തിൽ ഇവർ മദീനയിലേക്ക് പോകും. ഹജ്ജിന് തൊട്ടുമുൻമ്പേ മക്കയിൽ തിരിച്ചെത്തി ഹജ്ജ് നിർവഹിച്ച് ജിദ്ദ വഴിയാകും മടക്കം. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ ഹാജിമാർ ഈ മാസം മുപ്പതിന് എത്തും.
Next Story
Adjust Story Font
16

