മദീനയിലെ ചരിത്ര വഴികളിലൂടെ മലയാളി ഹാജിമാർ; വരും ദിവസങ്ങളിൽ മക്കയിലേക്ക് മടങ്ങും
സംസ്ഥാന ഹജ്ജ് കമ്മറ്റി വഴി എത്തിയ തീർഥാടകർ ഹജ്ജിന് ശേഷമാവും മദീനയിൽ സന്ദർശനം നടത്തുക

ജിദ്ദ: ഹജ്ജിന് മുന്നോടിയായി മദീനയിലെ ചരിത്ര സ്ഥലങ്ങളിലേക്ക് സന്ദർശനം നടത്തി മലയാളി ഹാജിമാർ. സ്വകാര്യ ഗ്രൂപ്പിലെത്തിയ ഹാജിമാരാണ് മദീനയിൽ സന്ദർശനം നടത്തി വരുന്നത്. വരും ദിവസങ്ങളിൽ സ്വകാര്യ ഗ്രൂപ്പുകൾ മക്കയിലേക്ക് മടങ്ങും. പ്രവാചകൻ നിർമിച്ച ആദ്യ പള്ളിയാണ് സന്ദർശനത്തിൽ ഒന്നാമത്. പരാജയത്തിനുള്ളിലും വിശ്വാസത്തിന്റെ പാഠം പകർന്ന ഉഹ്ദും, പ്രവാചകൻ നമസ്കരിച്ചു കൊണ്ടിരിക്കെ ഖിബ്‌ല മാറ്റം നടന്ന മസ്ജിദ് ഖിബ്‌ലതൈനിയും സന്ദർശകരുടെ പട്ടികയിലുള്ളതാണ്.
ഖുർആൻ പ്രസ്, ഖന്ദഖ് യുദ്ധം നടന്നയിടം മറ്റു ചരിത്ര പ്രാധാന്യമുള്ള പള്ളികളും സന്ദർശിക്കുന്നുണ്ട്. സ്വകാര്യ ഗ്രൂപ്പ് വഴി എത്തിയ ഹാജിമാർ ഗ്രൂപ്പുകൾ ഒരുക്കിയ ബസുകളിലാണ് സന്ദർശനം പൂർത്തിയാക്കുന്നത്. വരും ദിവസങ്ങളിൽ പ്രൈവറ്റ് ഹാജിമാർ മക്കയിലേക്ക് മടങ്ങും. സംസ്ഥാന ഹജ്ജ് കമ്മറ്റി വഴി എത്തിയ തീർഥാടകർ ഹജ്ജിന് ശേഷമാവും മദീനയിൽ സന്ദർശനം നടത്തുക.
Adjust Story Font
16

