വിസാ കാലാവധി അവസാനിച്ചിട്ടും സൗദിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാനാകാതെ ആയിരങ്ങൾ
വേണ്ടത്ര വിമാന സർവീസില്ലാത്തതാണ് പ്രധാന കാരണം

റിയാദ്: വിസിറ്റ്, ഉംറ വിസാ കാലാവധി അവസാനിച്ചിട്ടും സൗദിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാനാകാതെ ആയിരങ്ങൾ പ്രതിസന്ധിയിൽ. ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലേക്ക് കൃത്യമായ വിമാന സർവീസുകൾ ലഭ്യമല്ലാത്തതാണ് മടങ്ങാനാവാത്തതിന്റെ പ്രധാന കാരണം. ഏപ്രിൽ 18ന് മുൻപായി വിസിറ്റ്, ഉംറ വിസയിലുള്ളവർ രാജ്യം വിടണമെന്നായിരുന്നു മുന്നറിയിപ്പ്.
നിലവിലുള്ള ചാർട്ടേഡ് വിമാനങ്ങളുടെയും മറ്റ് വിമാന കമ്പനികളുടെയും ടിക്കറ്റ് നിരക്ക് ഉയർന്നിട്ടുണ്ട്. കുടുംബങ്ങളോടൊപ്പം എത്തിയവരാണ് മടങ്ങാൻ കഴിയാത്തവരിൽ ഭൂരിഭാഗവും. പ്രത്യേക സാഹചര്യം പരിഗണിച്ച് വിസ കാലാവധി നീട്ടുന്നതിനായി സൗദി ജവാസാത്ത് ഡയറക്ടറുമായി പ്രത്യേക യോഗത്തിനുള്ള ശ്രമങ്ങൾ സാമൂഹികപ്രവർത്തകർ തുടരുന്നുണ്ട്.
Next Story
Adjust Story Font
16

