Quantcast

സൗദിയിൽ വൻ ലഹരിവേട്ട; 8 വിദേശികൾ അറസ്റ്റിൽ

മൈദ ചാക്കുകൾക്കുള്ളിൽ ഒളിപ്പിച്ച് 47 ദശലക്ഷത്തോളം ആംഫെറ്റാമൈൻ ഗുളികൾ റിയാദിലെ ഡ്രൈ പോർട്ട് വഴി ഗോഡൌണിലേക്ക് കടത്തുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    1 Sept 2022 11:40 PM IST

സൗദിയിൽ വൻ ലഹരിവേട്ട; 8 വിദേശികൾ അറസ്റ്റിൽ
X

റിയാദ്: സൗദിയിലേക്ക് കടത്തിയ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. രാജ്യാന്തര മാർക്കറ്റിൽ ഒരു ബില്യൺ ഡോളർ വരെ വിലമതിക്കുന്ന 47 ദശലക്ഷത്തിലധികം ആംഫെറ്റാമൈൻ ഗുളികകളാണ് പിടികൂടിയത്. സംഭവത്തിൽ 8 വിദേശികളെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.

അടുത്ത കാലത്തിനിടെ സൌദിയിൽ നടന്ന ഏറ്റവും വലിയ മയക്ക് മരുന്ന് വേട്ടയാണിത്. മൈദ ചാക്കുകൾക്കുള്ളിൽ ഒളിപ്പിച്ച് 47 ദശലക്ഷത്തോളം ആംഫെറ്റാമൈൻ ഗുളികൾ റിയാദിലെ ഡ്രൈ പോർട്ട് വഴി ഗോഡൌണിലേക്ക് കടത്തുകയായിരുന്നു. സകാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയുടെ ഏകോപനത്തോടെ നാർക്കോട്ടിക് കൺട്രോൾ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ഗോഡൌണിൽ നടത്തിയ പരിശോധനയിലാണ് വൻ മയക്ക് മരുന്ന് ശേഖരം കണ്ടെത്തിയത്.

സംഭവത്തിൽ എട്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരിൽ ആറ് പേർ സിറിയൻ പൌരന്മാരും, രണ്ട് പേർ പാക്കിസ്ഥാൻ പൗരന്മാരുമാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ വക്താവ് മേജർ മുഹമ്മദ് അൽ നുജൈദി പറഞ്ഞു. സംഭവത്തിൽ സൗദി പബ്ലിക് പ്രോസിക്യൂട്ടർ തുടർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

TAGS :

Next Story