Quantcast

മക്ക ക്രെയിൻ അപകടത്തിൽ പുനരന്വേഷണം; കീഴ്‌ക്കോടതി ഉത്തരവ് സൗദി സുപ്രിംകോടതി റദ്ദാക്കി

അപകടത്തിൽ ബിൻലാദൻ ഗ്രൂപ്പ് ഉൾപ്പെടെയുള്ള 13 പ്രതികളെ കുറ്റവിമുക്തരാക്കി മക്ക ക്രിമിനൽ കോടതി ഉത്തരവിറക്കിയിരുന്നു

MediaOne Logo

Web Desk

  • Published:

    25 July 2022 4:43 PM IST

മക്ക ക്രെയിൻ അപകടത്തിൽ പുനരന്വേഷണം; കീഴ്‌ക്കോടതി ഉത്തരവ് സൗദി സുപ്രിംകോടതി റദ്ദാക്കി
X

ജിദ്ദ: 110 പേർ മരിച്ച മക്ക ക്രെയിൻ അപകടം പുനരന്വേഷിക്കുന്നു. സൗദി സുപ്രിംകോടതിയാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തിൽ നിർമാണ കമ്പനിയായ ബിൻലാദിൽ ഗ്രൂപ്പ് കുറ്റക്കാരല്ലെന്ന കീഴ്‌ക്കോടതി ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി.

2015 സെപ്റ്റംബർ 11നാണ് ഹറം മുറ്റത്തുള്ള ക്രെയിൻ കനത്ത കാറ്റിൽ നിലംപതിച്ചത്. ഹറം വികസനപ്രവൃത്തികൾക്കായി ഉപയോഗിച്ചിരുന്ന ക്രെയിനുകളിലൊന്നാണ് തകർന്നുവീണത്. സംഭവത്തിൽ 238 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

മരിച്ചവരുടെ ആശ്രിതർക്കും പരിക്കേറ്റ് ശാരീരിക വൈകല്യം സംഭവിച്ചവർക്കും 10 ലക്ഷം റിയാൽ വീതവും മറ്റ് പരിക്കുകളേറ്റവർക്ക് അഞ്ച് ലക്ഷം റിയാൽ വീതവും ധനസഹായം നൽകാൻ അന്ന് സൽമാൻ രാജാവ് ഉത്തരവിട്ടിരുന്നു. മരിച്ചവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും സൗജന്യമായി ഹജ്ജ് നിർവഹിക്കാൻ അവസരം നൽകുകയും ചെയ്തിരുന്നു.

അപകടത്തിൽ ബിൻലാദൻ ഗ്രൂപ്പ് ഉൾപ്പെടെയുള്ള 13 പ്രതികളെ കുറ്റവിമുക്തരാക്കി മക്ക ക്രിമിനൽ കോടതി ഉത്തരവിറക്കിയിരുന്നു. അപകട ദിവസം കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിെൻറ ബുള്ളറ്റിനിൽ ചെങ്കടലിലെ കാറ്റിെൻറ വേഗത മണിക്കൂറിൽ 30 കിലോമീറ്റർ മാത്രമാണെന്നാണ് പറയുന്നത്. ആവശ്യമായ ജാഗ്രതയും മുൻകരുതലും എടുക്കേണ്ടതായ രീതിയിൽ ചുഴലിക്കാറ്റോ മറ്റോ ഉണ്ടാകുമെന്ന് അറിയിപ്പുണ്ടായിരുന്നില്ലെന്നും കോടതി വിധി പറയുന്നു. അപകടമുണ്ടായേക്കുമെന്ന് പ്രതീക്ഷിക്കുന്ന കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് കോടതി ബെഞ്ചിന് കണ്ടെത്താനായിട്ടില്ല.

TAGS :

Next Story