Quantcast

47 മില്ലിമീറ്റർ; കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ മഴ മക്കയിൽ

അഞ്ച് പ്രവിശ്യകളിൽ മഴ രേഖപ്പെടുത്തി

MediaOne Logo

Web Desk

  • Published:

    8 March 2026 5:07 PM IST

Mecca receives the most rainfall in Saudi Arabia on the previous day
X

റിയാദ്: കഴിഞ്ഞ ദിവസം അഞ്ച് പ്രവിശ്യകളിൽ മഴ രേഖപ്പെടുത്തിയതായി സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം. മക്ക പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു. മെയ്സാൻ അൽ-ഖുറൈഅ് ബനീ മാലിക് സെന്ററിൽ 47 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ എല്ലാ പ്രദേശങ്ങളിലെയും മഴയുടെ അളവ് നിരീക്ഷിക്കുന്ന ദൈനംദിന റിപ്പോർട്ടിലാണ് ഇക്കാര്യം പറഞ്ഞത്.

റിയാദ്, മക്ക, മദീന, അസീർ, അൽ-ബഹ എന്നീ പ്രദേശങ്ങളിൽ വെള്ളിയാഴ്ച രാവിലെ 9:00 മുതൽ ശനിയാഴ്ച രാവിലെ 9:00 വരെ 23 ഹൈഡ്രോളജിക്കൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ മഴ രേഖപ്പെടുത്തിയതായി മന്ത്രാലയം വ്യക്തമാക്കി.

റിയാദ് പ്രവിശ്യയിൽ ഹൽബാൻ അൽ ഖുവൈഅയിൽ 2.8 മില്ലീമീറ്ററും മക്കയിലെ ത്വാഇഫിലുള്ള ഹദ്ദാദ് ബാനി മാലികിൽ 30.3 മില്ലീമീറ്ററും അദമിലെ മർഖബാനിൽ 7 മില്ലീമീറ്ററും മദീനയിലെ അൽ റുവൈദയിൽ 4 മില്ലീമീറ്ററും അൽമഹ്ദിലെ സുനൈനയിൽ 0.6 മില്ലി മീറ്ററും രേഖപ്പെടുത്തി.

TAGS :

Next Story