Quantcast

മീഡിയാവണ്‍ മബ്റൂഖ് ഗള്‍ഫ് ടോപ്പേഴ്സ് സൗദി കിഴക്കന്‍ പ്രവിശ്യ പുരസ്കാരദാനം ഇന്ന്

പ്രമുഖ വ്യക്തിത്വങ്ങള്‍ അതിഥികളായി പങ്കെടുക്കും

MediaOne Logo

Web Desk

  • Published:

    28 Oct 2023 2:22 AM GMT

മീഡിയാവണ്‍ മബ്റൂഖ് ഗള്‍ഫ് ടോപ്പേഴ്സ്   സൗദി കിഴക്കന്‍ പ്രവിശ്യ പുരസ്കാരദാനം ഇന്ന്
X

മീഡിയാവണ്‍ മബ്റൂഖ് ഗള്‍ഫ് ടോപ്പേഴ്സ് സൗദി കിഴക്കന്‍ പ്രവിശ്യ പുരസ്കാരദാനം ഇന്ന് നടക്കും. അല്‍ഖോബാര്‍ ഹാബിറ്റാറ്റ് ഹോട്ടലില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പ്രവിശ്യയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള നിരവധി വിദ്യാര്‍ഥികളെ ആദരിക്കും. വിദ്യഭ്യാസ മാധ്യമ രംഗത്തുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ അതിഥികളായി പങ്കെടുക്കും.

പ്രവിശ്യയിലെ എട്ട് ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നും പത്ത് പന്ത്രണ്ട് ക്ലാസുകളില്‍ ഉന്നത വിജയം നേടിയ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ചടങ്ങില്‍ ആദരം ഏറ്റു വാങ്ങും. ഒപ്പം പ്രവിശ്യയിലെ സ്‌കുളുകളെയും ആദരിക്കും. കെ.എഫ്.യു.പി.എം സീനിയര്‍ പ്രഫസര്‍ ഡോക്ടര്‍ സാദിഖ് സൈത് മുഹമ്മദ് മുഖ്യതിഥിയായി പങ്കെടുക്കും.

മീഡിയാവണ്‍ സി.ഇ.ഒ റോഷന്‍ കക്കട്ട്, ഇറാം ഗ്രൂപ്പ എംഡി ഡോക്ടര്‍ സിദ്ധീഖ് അഹമ്മദ്, ഇമാം അബ്ദുറഹ്മാന്‍ ബിന്‍ ഫൈസല്‍ യൂണിവേഴ്സിറ്റി പ്രഫസര്‍ ഡോക്ടര്‍ അഷ്മ ഷമാഇല്‍ ശൈഖ് എന്നിവരും സംബന്ധിക്കും. അല്‍ഖോബാര്‍ ഹാബിറ്റാറ്റ് ഹോട്ടലില്‍ വൈകിട്ട് അഞ്ച് മണിക്ക് പരിപാടിക്ക് തുടക്കമാകും.

പ്രവിശ്യയിലെ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, വിദ്യഭ്യാസ, മാധ്യമ രംഗത്തുള്ളവരും പരിപാടിയുടെ ഭാഗമാകും. റിയാദ് എഡിഷന്‍ പരിപാടി ഇന്നലെ റിയാദ് യാസ്മിന്‍ ഇ്ന്റര്‍നാഷണല്‍ സ്‌കൂള്‍ അങ്കണത്തില്‍ നടന്നിരുന്നു.

TAGS :

Next Story