സൗദിയിലെ മീഡിയവൺ സ്റ്റാർഷെഫ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം
റിയാദിലും ദമ്മാമിലും സ്റ്റാർ ഷെഫ് മത്സരം

റിയാദ്: സൗദിയിൽ മീഡിയവൺ സംഘടിപ്പിക്കുന്ന സ്റ്റാർഷെഫ് പാചകമത്സരത്തിനും കലാപരിപാടികൾക്കും ഇന്ന് തുടക്കമാകും. റിയാദിൽ വൈകീട്ട് അഞ്ച് മണിക്ക് ഷെഫ്പിള്ളയും രാജ്കലേഷും സ്റ്റാർ ഷെഫിന് നേതൃത്വം നൽകും. സ്വർണ നാണയങ്ങളുൾപ്പെടെ വിജയികളെ കാത്തിരിക്കുന്നുണ്ട്. കുട്ടികൾക്കായി ജൂനിയർ ഷെഫും ലിറ്റിൽ പിക്കാസോയുമുണ്ട്. പാചക രംഗത്തെ സാധ്യതകൾ ചർച്ച ചെയ്യുന്ന ഷെഫ് തിയറ്ററിലും പൊതു സമൂഹത്തിന് ഭാഗമാകാം.
ലുലു അവതരിപ്പിക്കുന്ന മീഡിയവൺ സ്റ്റാർഷെഫിന് ഇന്ന് വൈകീട്ടാണ് തുടക്കം. റിയാദ് മലസിലെ ലുലു ഹൈപ്പർമാർക്കറ്റുള്ള റൂഫ് അരീനയാണ് വേദി. നൂറുകണക്കിന് മത്സരാർഥികൾ സ്റ്റാർഷെഫ്, കേക്ക് ഡകറേഷൻ എന്നിവയിൽ പങ്കെടുക്കും. കുട്ടികൾക്കായുള്ള ജൂനിയർ ഷെഫ് വിജയികളെയും ഷെഫ് പിള്ള നേതൃത്വം നൽകുന്ന പാനൽ തിരഞ്ഞെടുക്കും.
ജഡ്ജിങ് പാനലിനൊപ്പം രാജ് കലേഷ് അവതാരകനായും എത്തും. കുട്ടികൾക്ക് പങ്കാളികളാകാവുന്ന ഡ്രോയിങ് കളറിങ് മത്സരമായ ലിറ്റിൽ പിക്കാസോയും ഇതിന് സമാന്തരമായുണ്ട്.
പാചക രംഗത്തെ ബിസിനസ് സാധ്യകളും മത്സര വേദിയിൽ വെച്ച് മുതിർന്ന ഷെഫുമാരുമായി ആലോചിക്കാനും അവസരമുണ്ടാകും. ഇതിൽ പൊതു ജനങ്ങൾക്കും ഷെഫ്പിള്ള ഉൾപ്പെടെയുള്ളവരുമായി സംവദിക്കാം. അഹ്‌മദ് അൽ മഗ്‌റബിക്ക് പുറമെ, ഈസി കുക്ക്, ദുവ, സൂഖ്, മലബാർ ഗേറ്റ് ഫുഡ്‌സും പ്രായോജകരാണ്.
യുഎഇയിലും ഒമാനിലും വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് സ്റ്റാർഷെഫ് സൗദിയിലേക്കെത്തുന്നത്. മത്സര വിജയികൾക്ക് സമ്മാനങ്ങളും പുരസ്‌കാരങ്ങളും പ്രമുഖർ സമ്മാനിക്കും. യുഎൻ യൂണിഫോംസ്, ദേലി, സോന ഗോൾഡ് എന്നിവരും പരിപാടിയിൽ പങ്കാളികളാണ്.
Adjust Story Font
16

