Quantcast

മീഡിയവൺ സൂപ്പർ കപ്പ് ഫുട്ബോൾ നാളെ അസീറിൽ; കാണികൾക്കും വിജയികൾക്കും സമ്മാനപ്പെരുമഴ

ഖമീസിലെ ദമക് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ

MediaOne Logo

Web Desk

  • Published:

    22 Feb 2024 7:11 PM GMT

MediaOne Super Cup football match in Khamis Mushait, Aseer Province, Saudi Arabia
X

റിയാദ്: സൗദിയിലെ അസീർ പ്രവിശ്യയിലെ ഖമീസ് മുശൈത്തിൽ മീഡിയവൺ സംഘടിപ്പിക്കുന്ന സൂപ്പർകപ്പ് ഫുട്ബോൾ മത്സരം നാളെ നടക്കും. നാദി ദമക് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. വൈകീട്ട് നാലരക്കാണ് ആദ്യ മത്സരം. മത്സര വിജയികൾക്കും കാണികൾക്കും വിവിധ സമ്മാനങ്ങളും നാളെ വിതരണം ചെയ്യും.

സൗദിയിലെ ഹൈറേഞ്ച് മേഖലയാണ് അസീർ പ്രവിശ്യയിലെ ഖമീസ് മുശൈത്ത്. ഇവിടെ പ്രവാസി ഫുട്ബോൾ ക്ലബ്ബുകൾക്കായി മീഡിയവൺ ആദ്യമായി ഒരുക്കുന്ന സൂപ്പർ കപ്പിനാണ് നാളെ വൈകുന്നേരം തുടക്കമാകുന്നത്. ഖമീസ് മുശൈത്തിലെ നാദി ദമക് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. മത്സരത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്.

വിജയികൾക്കുള്ള ട്രോഫികളും സമ്മാനങ്ങളും പുരസ്കാരങ്ങളും ഒരുങ്ങിയിട്ടുണ്ട്. സ്പോൺസർമാരായ ഷിഫ അൽ ഖമീസ് പോളിക്ലിനിക്ക്, പ്രൈം മക്കാത്തി, ചോയ്സ് ഗ്രൂപ്പ് ഓഫ് കമ്പനീസ്, താജ് സ്റ്റോർ തുടങ്ങിയ കമ്പനി പ്രതിനിധികളും സംബന്ധിക്കും. മത്സരം കാണാൻ കുടുംബങ്ങൾക്കും സൗകര്യമൊരുക്കിയിട്ടുണ്ട്.

ആദ്യ മത്സരത്തിൽ മൊട്രോ എഫ്.സിയും വാർസോൺ എഫ്.സിയും ഏറ്റുമുട്ടും. രണ്ടാമത്തെ മത്സരത്തിൽ ഫാൽക്കൺ എഫ്.സിയും യാസ് ബീഷയും ഏറ്റുമുട്ടും. വൈകീട്ട് നാലു മണിക്കാകും മത്സരങ്ങൾക്ക് തുടക്കമാവുക. അബഹ, ഖമീസ്, തുടങ്ങി അസീർ പ്രവിശ്യയിലെയും ജിസാനിലെയും ക്ലബ്ബുകൾ മത്സരത്തിനിറങ്ങും. സൗദി ക്ലബ്ബുകളിലെ റഫറിമാരാണ് മത്സരങ്ങൾ നിയന്ത്രിക്കുക.

മത്സരത്തിനെത്തുന്ന കാണികൾക്ക് സ്മാർട്ട് ഫോണുകൾ, ടാബ് എന്നിവ സമ്മാനമായി നൽകും. സൗജന്യമായി ആർക്കും മത്സരത്തില്‍ പങ്കാളികളാകാം. പ്രൈം കാർഗോയും കാണികൾക്ക് സമ്മാനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. വിജയികൾക്ക് 50, 30, 10 എന്നിങ്ങനെ എയർ കാർഗോ സൗജന്യമായി നാട്ടിലയക്കാം. ഈ നറുക്കെടുപ്പിലും സൗജന്യമായി പങ്കെടുക്കാം.

Summary: The Super Cup football match organized by MediaOne will be held tomorrow in Khamis Mushait, Aseer Province, Saudi Arabia

TAGS :

Next Story