സൗദിയിലെ ഹോട്ടൽ ഉപയോഗത്തിൽ മദീന മുന്നിൽ
നിലവിൽ 538 ലൈസൻസുള്ള ഹോട്ടലുകൾ മദീനയിലുണ്ട്

ജിദ്ദ: സൗദിയിൽ ഹോട്ടലുകൾ കൂടുതൽ ആളുകൾ ഉപയോഗിക്കുന്നത് മദീനയിൽ. ലൈസൻസ് നേടിയ 538 ഹോട്ടലുകളിൽ അരലക്ഷത്തിലേറെ മുറികൾ ഒരുക്കിയിട്ടുണ്ട്. ടൂറിസം മന്ത്രാലയത്തിന്റെ റിപ്പോർട്ടിലാണ് ഇവ വ്യക്തമാക്കുന്നത്.
ഈ വർഷത്തെ ആദ്യ ആറു മാസത്തിൽ മാത്രം 6,600 താമസമുറികൾ പുതുതായി വർധിച്ചു. നിലവിൽ 538 ലൈസൻസുള്ള ഹോട്ടലുകൾ മദീനയിലുണ്ട്. ഇതിൽ 64,600ലധികം മുറികൾ താമസ സൗകര്യമുള്ളവയാണ്. ഈ വർഷത്തെ ആദ്യ പകുതിയിൽ മദീനയിലെ താമസ സൗകര്യങ്ങളുടെ ഉപയോഗനിരക്ക് 74.7 ശതമാനമായി ഉയർന്നിരുന്നു. റുഅ'യ അൽ മദീന എന്ന പേരിൽ ലോകത്തെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി പദ്ധതി മദീനയിൽ നടപ്പാക്കുന്നുണ്ട്. തീർഥാടക വിസ സൗകര്യം മികച്ചതാക്കിയതോടെ വർഷം മുഴുവനും തീർഥാടകർ എത്തുന്നുണ്ട്. തീർഥാടകരുടെ സുരക്ഷയും സൗകര്യവും പരിഗണിച്ച് വ്യത്യസ്ത പദ്ധതികൾ മദീനയിൽ നടപ്പാക്കുന്നുണ്ട്.
Next Story
Adjust Story Font
16

