ഹജ്ജ് ഉംറ തീർഥാടകർക്ക് സൗകര്യം വർധിപ്പിക്കാൻ മീഖാത്തുകൾ നവീകരിക്കുന്നു
മക്ക റോയൽ കമ്മീഷന് കീഴിലാണ് പദ്ധതി നടപ്പാക്കുക

മക്ക: ഹജ്ജിനും ഉംറക്കുമായി തീർഥാടകർ വേഷം മാറുന്ന മീഖാത്തുകൾ മികച്ചതാക്കാൻ പദ്ധതി തയ്യാറാക്കി. തീർഥാടകരുടെ സൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സൗദിയുടെ പദ്ധതി. മക്ക റോയൽ കമ്മീഷന് കീഴിലാണ് പദ്ധതി നടപ്പാക്കുക.
ഹജ്ജ് ഉംറ തീർഥാടകരുടെ ചടങ്ങ് ആരംഭിക്കുന്ന അഥവാ ഇഹ്‌റാം ചെയ്യുന്ന കേന്ദ്രങ്ങളാണ് മീഖാത്തുകൾ. തീർഥാടകരുടെ വർധനവ് പരിഗണിച്ചാണ് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത്. കഴിഞ്ഞ ഹജ്ജ് സീസണിൽ മീഖാത്തുകളിൽ തീർഥാടകരുടെ കാത്തിരിപ്പ് സമയം 80ൽ നിന്ന് 39 മിനിറ്റായി കുറഞ്ഞിരുന്നു. നേരത്തെ നടപ്പാക്കിയ വിവിധ പദ്ധതികൾ വിജയിച്ചതായും ഹജ്ജ് ഉംറ മന്ത്രാലയം ചൂണ്ടിക്കാട്ടി.
കർനുൽ മനാസിൽ മീഖാത്തിൽ നിലവിൽ പദ്ധതികൾ പുരോഗമിക്കുകയാണ്. മറ്റു നാല് മീഖാത്തുകളിലും നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കും. ഇസ്‌ലാമിക വാസ്തുവിദ്യയുടെയും പൈതൃകത്തിന്റെയും അടയാളപ്പെടുത്തൽ കൂടി ഉൾപ്പെടുത്തിയാണ് പദ്ധതി.
Adjust Story Font
16

