Quantcast

മത്വാഫ് ഉംറ തീർഥാടകർക്ക് മാത്രം; വ്യക്തത വരുത്തി മന്ത്രാലയം.

ഹറമിലെ തിരക്ക് നിയന്ത്രിക്കാൻ പുതിയ ക്രമീകരണങ്ങൾ

MediaOne Logo

Web Desk

  • Published:

    10 March 2026 2:21 PM IST

Ministry clarifies that Matwaf is only for Umrah pilgrims.
X

റിയാദ്: മസ്ജിദുൽ ഹറാമിലെ തിരക്ക് കുറക്കുന്നതിനും തീർഥാടകരുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കുന്നതിനുമായി പുതിയ ക്രമീകരണങ്ങൾ നടപ്പിലാക്കാൻ ഹജ്ജ് -ഉംറ മന്ത്രാലയം. ഇതിന്റെ ഭാഗമായി കഅ്ബക്ക് ചുറ്റുമുള്ള മത്വാഫ് ഉംറ തീർഥാടകർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഉംറ നിർവഹിക്കുന്നവർക്ക് താഴത്തെ നിലയിൽ കൂടുതൽ സൗകര്യമൊരുക്കുന്നതിനാണ് ഈ തീരുമാനം. അതേസമയം, ശേഷി അനുസരിച്ച് മുകളിലത്തെ നിലകളിലും ത്വവാഫ് ചെയ്യാൻ അനുവാദമുണ്ടായിരിക്കും.

ത്വവാഫ് ചെയ്യുന്നവർ നിശ്ചിത പാതകൾ പാലിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ഹജറുൽ അസ്‌വദിന് നേരെ നിന്ന് ത്വവാഫ് ആരംഭിക്കണം. എതിർദിശയിലേക്ക് സഞ്ചരിക്കാനോ മറ്റുള്ളവരുടെ സുഗമമായ നീക്കത്തിന് തടസ്സം സൃഷ്ടിക്കാനോ പാടില്ല. തീർഥാടകരുടെ സുരക്ഷക്കും സമാധാനപരമായ ആരാധനകൾക്കും മുൻഗണന നൽകിക്കൊണ്ടുള്ളതാണ് പുതിയ നിയന്ത്രണങ്ങൾ. മതാഫ്, സഅ്‍യ് പ്രദേശങ്ങളിലെ ജനസാന്ദ്രതയെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ ഡിജിറ്റൽ സേവനങ്ങൾ ഉപയോഗിക്കാനും തീർഥാടകരെ മന്ത്രാലയം നിർദേശിച്ചു .

TAGS :

Next Story