ഭരണാധികാരികളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്തു; ഓൺലൈൻ സ്റ്റോർ ബ്ലോക്ക് ചെയ്ത് വാണിജ്യ മന്ത്രാലയം
വാണിജ്യ ആവശ്യങ്ങൾക്കായി ഔദ്യോഗിക ചിത്രങ്ങൾ ഉപയോഗിച്ചതിനാണ് ഈ നടപടി

റിയാദ്: സൗദി അറേബ്യയിലെ ഭരണാധികാരികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ചിത്രങ്ങൾ ഉൽപന്നങ്ങളുടെ പരസ്യത്തിനായി ദുരുപയോഗം ചെയ്ത ഓൺലൈൻ സ്റ്റോർ വാണിജ്യ മന്ത്രാലയം ബ്ലോക്ക് ചെയ്തു. രാജ്യത്തെ നിയമങ്ങൾ ലംഘിച്ചുകൊണ്ട് വാണിജ്യ ആവശ്യങ്ങൾക്കായി ഔദ്യോഗിക ചിത്രങ്ങൾ ഉപയോഗിച്ചതിനെത്തുടർന്നാണ് മന്ത്രാലയത്തിന്റെ ഈ നടപടി.
ദേശീയ ചിഹ്നങ്ങളും ഭരണാധികാരികളുടെ ചിത്രങ്ങളും വാണിജ്യപരമായ ഇടപാടുകൾക്കായി ഉപയോഗിക്കുന്നത് നിയമപ്രകാരം തെറ്റാണ്. ഉൽപന്നങ്ങൾ, ലഘുലേഖകൾ, പ്രസിദ്ധീകരണങ്ങൾ, സമ്മാനങ്ങൾ എന്നിവയിൽ ഭരണാധികാരികളുടെയോ ഉദ്യോഗസ്ഥരുടെയോ ചിത്രങ്ങളും പേരുകളും ഉപയോഗിക്കാൻ പാടില്ല. ഓൺലൈൻ സ്റ്റോറുകളിൽ മന്ത്രാലയത്തിന്റെ പരിശോധനകൾ തുടരുകയാണ്. നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കും.
Next Story
Adjust Story Font
16

