തേൻ ഉത്പാദനത്തിൽ കുതിപ്പുമായി സൗദി; വാർഷിക ഉത്പാദനം 7,786 ടൺ കവിഞ്ഞു
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 10,000ത്തിലധികം തേൻ ഉത്പാദകരുണ്ട്

റിയാദ്: സൗദി അറേബ്യയിലെ വാർഷിക തേൻ ഉത്പാദനം 7,786 ടണ്ണിലധികം കവിഞ്ഞതായി സൗദി പരിസ്ഥിതി, കൃഷി മന്ത്രാലയം അറിയിച്ചു. തേൻ ഉത്പാദന മേഖലയിൽ സൗദി വലിയ താൽപര്യമാണ് കാണിക്കുന്നതെന്ന് പരിസ്ഥിതികാര്യ ഉപമന്ത്രി എൻജിനീയർ. മൻസൂർ അൽ മുഷൈത്തി വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 10,000ത്തിലധികം കർഷകർ 20 ലക്ഷത്തിലധികം തേനീച്ചക്കൂടുകൾ കൈകാര്യം ചെയ്യുന്നതായി മന്ത്രാലയം അറിയിച്ചു.
ചെറുകിട തേനീച്ച കർഷകരെ പിന്തുണയ്ക്കുന്നതിനും പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന തേൻ വിവിധ സ്ഥലങ്ങളിൽ ലഭ്യമാക്കുന്നതിനുമായി സ്വയംനിയന്ത്രിത വെൻഡിംഗ് മെഷീൻ പദ്ധതി മൻസൂർ അൽ മുഷൈത്തി ഉദ്ഘാടനം ചെയ്തു. കൂടാതെ 8 മൊബൈൽ ക്ലിനിക്കുകളും ഇറക്കുമതി ചെയ്യുന്ന തേനീച്ചക്കൂട്ടങ്ങളെ പരിശോധിക്കുന്നതിനായി 3 പ്രത്യേക ലബോറട്ടറികളും മന്ത്രാലയം നിലവിൽ പ്രവർത്തിപ്പിച്ച് വരുന്നുണ്ട്.
Next Story
Adjust Story Font
16

