Quantcast

ഉംറ തീർത്ഥാടകർക്കുള്ള പ്രവേശന നടപടിക്രമങ്ങൾ പരിഷ്‌കരിച്ച് ഹജ്ജ്-ഉംറ മന്ത്രാലയം

ഫെബ്രുവരി 9ന് ബുധനാഴ്ച പുലർച്ചെ ഒരു മണിമുതൽ പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ വരും

MediaOne Logo

Web Desk

  • Updated:

    2022-02-07 16:54:44.0

Published:

7 Feb 2022 4:53 PM GMT

ഉംറ തീർത്ഥാടകർക്കുള്ള പ്രവേശന നടപടിക്രമങ്ങൾ പരിഷ്‌കരിച്ച് ഹജ്ജ്-ഉംറ മന്ത്രാലയം
X

വിദേശ രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് വരുന്ന ഉംറ തീർത്ഥാടകർക്കുള്ള പ്രവേശന നിബന്ധനകൾ പരിഷ്‌കരിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. പരിഷ്‌കരിച്ച ചട്ടപ്രകാരം തീർത്ഥാടകർ യാത്ര പുറപ്പെടുന്നതിന്റെ 48 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് പരിശോധന ഫലമാണ് ഇനി മുതൽ ഹാജരാക്കേണ്ടത്. പി.സി.ആർ പരിശോധന ഫലവും, ആന്റിജൻ പരിശോധന ഫലവും സ്വീകാര്യമാണ്. ഇക്കാര്യത്തിൽ വാക്‌സിൻ സ്വീകരിച്ചവർക്ക് പ്രത്യേക ഇളവുകളൊന്നുമില്ല.

ഫെബ്രുവരി 9ന് ബുധനാഴ്ച പുലർച്ചെ ഒരു മണിമുതൽ പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ വരും. വിദേശ രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് വരുന്ന സ്വദേശികൾക്കും താമസ വിസയിലുള്ള വിദേശികൾക്കും യാത്ര നടപടിക്രമങ്ങൾ പരിഷ്‌കരിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. അതിനനുസൃതമായി ജനറൽ അതേറിറ്റി ഓഫ് സിവിൽ ഏവിയേഷനും വിമാന കമ്പനികൾക്ക് സർക്കുലർ അയച്ചു.ഇതിന്റെ തുടർച്ചായായാണ് ഇപ്പോൾ ഉംറ തീർത്ഥാടകർക്കുള്ള നടപടിക്രമങ്ങളും പരിഷ്‌കരിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചത്.

TAGS :

Next Story