Quantcast

ഉംറക്ക് എത്തുന്നവർക്ക് കൂടുതൽ ഇളവ്; ഏതു വിമാനത്താവളവും യാത്രക്കുപയോഗിക്കാം

ഒരു വർഷം എത്ര തവണയും ഉംറ വിസ ലഭിക്കും

MediaOne Logo

Web Desk

  • Published:

    5 Aug 2022 3:47 PM GMT

ഉംറക്ക് എത്തുന്നവർക്ക് കൂടുതൽ ഇളവ്; ഏതു വിമാനത്താവളവും യാത്രക്കുപയോഗിക്കാം
X

സൗദിയിലേക്ക് ഉംറക്കായി എത്തുന്നവർക്ക് കൂടുതൽ ഇളവുകളുമായി ഹജ്ജ് ഉംറ മന്ത്രാലയം. സൗദിയിലെ ഏത് വിമാനത്താവളങ്ങളും ഉംറക്കായി തീർഥാടകർക്ക് പോക്കുവരവിനായി ഉപയോഗിക്കാം. മൂന്ന് മാസം കാലാവധിയുള്ള വിസ കഴിഞ്ഞാൽ വീണ്ടും ആ വർഷം തന്നെ അപേക്ഷിക്കുകയും ചെയ്യാം. പ്രവാസികൾക്ക് ഗുണമാകും പുതിയ ഉംറ വിസ സംവിധാനം.

ജിദ്ദ മദീന വിമാനത്താവലങ്ങൾ വഴിയായായിരുന്നു മുൻപ് ഹജ്ജ് ഉംറ തീർഥാടകർക്ക് അനുവദിച്ച് വിമാനത്താവളങ്ങൾ. ഇനിയതു മാറും. ഏതു വിമാനത്താവളം വഴിയും ഉംറക്കാർക്ക് സൗദിയിലേക്ക് വരികയും പോവുകയും ചെയ്യാം. ഇതോടെ സൗദിയുടെ ഏത് ഭാഗത്തുള്ള ടൂറിസം, ചരിത്ര കേന്ദ്രങ്ങൾ സന്ദർശിക്കാൻ തീർഥാടകർക്കാകും. ഒപ്പം ഇവരോടൊപ്പം സഞ്ചരിക്കാനാഗ്രഹിക്കുന്ന ബന്ധുക്കൾക്കും ഇത് സൗകര്യമാകും. ഒരു മാസം വരെ കാലാവധിയുള്ള വിസകളായിരുന്നു മുൻപ് ഉംറക്കാർക്ക് കിട്ടിയിരുന്നത്. ഇനി മൂന്ന് മാസം വരെ ഒരു വിസയിൽ തങ്ങാം. ഏജൻസികൾ വഴിയാണ് എത്തുന്നതെങ്കിൽ അധിക ദിവസത്തേക്കുള്ള ചിലവ് സ്വന്തമായി വഹിച്ചാൽ മതി.

മൂന്ന് മാസം പൂർത്തിയാകുന്നതോടെ സൗദിയിൽ നിന്നും പുറത്ത് പോകണം. വീണ്ടും അതേ വർഷം വേണമെങ്കിൽ പുതിയ വിസയിൽ വരികയും ചെയ്യാം. പുതിയ രീതിയോടെ രാജ്യത്തെ ടൂറിസം രംഗം കൂടി സജീവമാക്കുകയാണ് സൗദിയുടെ ലക്ഷ്യം. സന്ദർശക വിസയിൽ ബന്ധുക്കളെ കൊണ്ടു വരാൻ സാധിക്കാത്ത പ്രവാസികൾക്കും തീരുമാനം ഗുണമാകും. ഓൺലൈൻ വഴി സ്വന്തം നിലക്ക് തന്നെ ഉംറ ബുക്കിങിനുള്ള സംവിധാനവും മന്ത്രാലയം ഒരുക്കിയിട്ടുണ്ട്.

TAGS :

Next Story