Quantcast

മുഹ്‌സിൻ ആറ്റശേരിക്ക് യാത്രയയപ്പ് നൽകി

പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ് വൈസ് പ്രസിഡന്റും നാഷണൽ കമ്മിറ്റി അംഗവുമാണ് മുഹ്‌സിൻ ആറ്റശേരി

MediaOne Logo

Web Desk

  • Published:

    2 May 2024 6:21 PM IST

Muhsin Atassery bid farewell to
X

ദമ്മാം: ജോലി ആവശ്യാർഥം ജിസാനിലേക്ക് പോകുന്ന പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ് വൈസ് പ്രസിഡന്റും, നാഷണൽ കമ്മിറ്റി അംഗവുമായ മുഹ്‌സിൻ ആറ്റശേരിക്ക് യാത്രയയപ്പ് നൽകി. സൗദി കിഴക്കൻ പ്രവിശ്യയിലെ സാമൂഹ്യ-സാംസ്‌കാരിക മേഖലയിൽ സജീവ സാന്നിധ്യമായിരുന്ന മുഹ്‌സിൻ ടോസ്റ്റ്മാസ്റ്റർ ക്ലബ്ബിലും പ്രഭാഷണ രംഗത്തും ഏറെ ശ്രദ്ധേ നേടിയിരുന്നു.

ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് ഷബീർ ചാത്തമംഗലം മുഹ്‌സിന് ഉപഹാരം കൈമാറി. ജീസാനിലും പരിസര പ്രദേശങ്ങളിലുമുളള പ്രവാസികൾക്ക് മുഹ്‌സിന്റെ സേവനം ലഭ്യമാകട്ടെയെന്ന് പരിപാടിയിൽ സംസാരിച്ചവർ ആശംസിച്ചു. സുനില സലീം, സിറാജ് തലശേരി, റഊഫ് ചാവക്കാട്,ഫൈസൽ കുറ്റ്യാടി, സാബിക് കോഴിക്കോട്, നവീൻ, അബ്ദുറഹീം തിരൂർക്കാട് തുടങ്ങിയവർ സംസാരിച്ചു.

TAGS :

Next Story