Quantcast

സൗദിയിൽ ദേശീയ ദിന ഓഫറുകൾ ആരംഭിച്ചു

ഡിസ്കൗണ്ടിന് ലൈസൻസ് നിർബന്ധം

MediaOne Logo

Web Desk

  • Published:

    16 Sept 2025 10:35 PM IST

Increase in registration of small and medium-sized commercial enterprises in Saudi Arabia
X

ജിദ്ദ: സൗദിയിൽ ദേശീയ ദിനത്തിന്റെ ഭാഗമായി ഡിസ്കൗണ്ട് വിൽപന ആരംഭിച്ചു. ഇന്ന് മുതൽ സെപ്റ്റംബർ 30 വരെയാണ് സ്ഥാപനങ്ങൾക്ക് ഡിസ്കൗണ്ട് നൽകാനാവുക. രാജ്യത്ത് പ്രത്യേക ലൈസൻസ് നേടാതെ വിലകുറച്ച് വിൽക്കുന്നത് ശിക്ഷാർഹമാണെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു.

ഈ മാസം 23നാണ് സൗദിയുടെ 95-മത് ദേശീയ ദിനം. വാണിജ്യ മന്ത്രാലയം ദേശീയ ദിനത്തോടനുബന്ധിച്ച് ഓഫറുകൾ നൽകാൻ സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകാറുണ്ട്. ഓൺലൈൻ വഴി ലൈസൻസ് അനുവദിച്ച സ്ഥാപനങ്ങൾക്കാണ് ഇത്തരത്തിൽ ഓഫറുകൾ നൽകാനാവുക. വാണിജ്യ സ്ഥാപനങ്ങളിലും ഇ-സ്റ്റോറുകളിലും ദേശീയ ദിന ഓഫറുകൾ നൽകാനായി ലൈസൻസ് നിർബന്ധമാണ്.

വിലക്കിഴിവ് നൽകുന്ന സാധനങ്ങളുടെ പ്രൈസ് ടാഗിൽ മുഴുവൻ വിവരങ്ങളും പ്രസിദ്ധീകരിക്കണം. ഉപഭോക്താക്കളെ കബളിപ്പിക്കുന്ന തരത്തിൽ ഓഫറുകൾ നൽകുന്നത് ശിക്ഷാർഹമാണ്. ഹൈപ്പർ മാർക്കറ്റുകൾ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങൾ പ്രത്യേക ഓഫർ നൽകി കഴിഞ്ഞു. സൗദി എയർലൈൻസ് ഉൾപ്പെടെ സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളും വരും ദിവസങ്ങളിൽ പ്രത്യേക ഓഫറുകൾ പ്രഖ്യാപിക്കും.

TAGS :

Next Story