Quantcast

ദേശീയ ശാസ്ത്ര-ഗണിത ഒളിമ്പ്യാഡ്; 'NASMO' രണ്ടാം ഘട്ടത്തിന് തുടക്കം

പങ്കെടുക്കുന്നത് 19,000-ത്തിലധികം വിദ്യാർത്ഥികൾ

MediaOne Logo

Web Desk

  • Published:

    4 April 2026 9:34 AM IST

National Science and Mathematics Olympiad; NASMO second phase begins
X

റിയാദ്: സൗദി അറേബ്യയിലെ വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് കിങ് അബ്ദുൽ അസീസ് ഫൗണ്ടേഷൻ ഫോർ ഗിഫ്റ്റഡ്നസ് ആന്റ് ക്രിയേറ്റിവിറ്റി സംഘടിപ്പിക്കുന്ന ദേശീയ ശാസ്ത്ര ഗണിത ഒളിമ്പ്യാഡ് NASMO രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കമായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 19,489 വിദ്യാർത്ഥികളാണ് ഈ ഘട്ടത്തിൽ മത്സരിക്കുന്നത്. ഏപ്രിൽ 4 മുതൽ 9 വരെ നീണ്ടുനിൽക്കുന്ന തീവ്ര പരിശീലന പരിപാടികളാണ് ഈ ഘട്ടത്തിലുള്ളത്. രാജ്യത്തെ 47 നഗരങ്ങളിലായി 778 അധ്യാപകരുടെ മേൽനോട്ടത്തിൽ പ്രതിദിനം 6 മണിക്കൂർ വീതം 5 ദിവസമാണ് പരിശീലനം നൽകുന്നത്.

ആകെ പങ്കാളികളിൽ 5,830 പേർ ഗണിതശാസ്ത്രത്തിലും, 5,057 പേർ ഇൻഫോർമാറ്റിക്സിലും, മറ്റുള്ളവർ ബയോളജി, ഫിസിക്സ്, സയൻസ്, കെമിസ്ട്രി എന്നീ വിഭാഗങ്ങളിലുമായി മത്സരിക്കുന്നു. രണ്ടാം ഘട്ടം ഏപ്രിൽ 9 വ്യാഴാഴ്ച സമാപിക്കും. അന്ന് വിവിധ വിദ്യാഭ്യാസ വകുപ്പുകളുടെ ആസ്ഥാനങ്ങളിൽ നേരിട്ടുള്ള പരീക്ഷ നടക്കും. ഇതിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർ മൂന്നാം ഘട്ടത്തിലേക്ക് ദേശീയ ടീം പരിശീലനം യോഗ്യത നേടും.

TAGS :

Next Story