Quantcast

അൽഹസ്സ നവോദയ സാംസ്‌കാരിക വേദി മുബാറസ് ഏരിയ ഉണർവ്വ്-2022 സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    10 Jan 2023 10:16 AM IST

അൽഹസ്സ നവോദയ സാംസ്‌കാരിക വേദി   മുബാറസ് ഏരിയ ഉണർവ്വ്-2022 സംഘടിപ്പിച്ചു
X

അൽഹസ്സ നവോദയ സാംസ്‌കാരിക വേദി മുബാറസ് ഏരിയ ഉണർവ്വ്-2022 സംഘടിപ്പിച്ചു. സാംസ്‌കാരിക പരിപാടിയുടെ ഉദ്ഘാടനം ലോകകേരള സഭാംഗം ആൽബിൻ ജോസഫ്

നിർവ്വഹിച്ചു. നവോദയ കേന്ദ്ര രക്ഷാധികാരി കൃഷ്ണൻ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു . നവോദയ കേന്ദ്ര എക്‌സിക്യൂട്ടീവും ഏരിയ സെക്രട്ടറിയുമായ ചന്ദ്രശേഖരൻ മാവൂർ സ്വാഗതം ആശംസിച്ചു.

മുബാറസ് ഏരിയ, മുബാറസ് കുടുംബവേദി, ഹുഫൂഫ് കുടുംബവേദി, നാട്യം നൃത്തവേദി, ഡ്രീം ക്യാച്ചർസ്, സ്‌ക്രോപ്യൻസ് ടീം കലാകാരന്മാരും കലാകാരികളും വിവിധതരം പരിപാടികൾ അവതരിപ്പിച്ചു.

തുടർന്ന് സ്‌പോർട്‌സ് മീറ്റ് 2022-23 ഏരിയാ തലത്തിൽ വിജയിച്ച കായികതാരങ്ങൾക്കുള്ള സമ്മാനവിതരണവും നടത്തി. പരിപാടിക്ക് ഷിഫാ മെഡിക്‌സ് മെഡിക്കൽ ക്യാമ്പ് സേവനവും ഏരിയ സാമൂഹ്യവിഭാഗം നോർക്ക പ്രവാസി ക്ഷേമനിധി കൗണ്ടർ സേവനവും നൽകി.

യൂണിറ്റ്, ഏരിയ, കുടുംബവേദി, കേന്ദ്ര ഭാരവാഹികളും നവോദയ അംഗങ്ങളും കലാകാരന്മാരും കലാകാരികളും കായിക താരങ്ങളും പങ്കെടുത്ത ചടങ്ങിൽ കേന്ദ്ര കമ്മിറ്റി അംഗവും ഏരിയ ട്രഷറുമായ പ്രമോദ് കേളോത്ത് നന്ദി പറഞ്ഞു.

Next Story