നിയോം തുറമുഖം പൂർണമായും പ്രവർത്തനക്ഷമം
മൾട്ടി-പർപ്പസ് ടെർമിനൽ വഴി ചരക്കുനീക്കം സജീവമെന്ന് അധികൃതർ

റിയാദ്: സൗദിയിൽ ചെങ്കടൽ തീരത്തുള്ള നിയോം തുറമുഖം പൂർണമായും പ്രവർത്തനക്ഷമം. മൾട്ടി-പർപ്പസ് ടെർമിനൽ വഴി ചരക്കുനീക്കം സജീവമാണെന്ന് അധികൃതർ അറിയിച്ചു. ചരക്കുകൾ സ്വീകരിക്കുകയും നീക്കുകയും ചെയ്തുവരുന്നതായി അധികൃതർ വ്യക്തമാക്കി.
അമേരിക്ക, യൂറോപ്പ്, ജിസിസി, ഈജിപ്ത്, ഇറാഖ് എന്നിങ്ങനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളുമായാണ് വ്യാപാരം നടക്കുന്നത്. കര, കടൽ ഗതാഗതമടങ്ങുന്ന സംയോജിത ലോജിസ്റ്റിക്‌സ് ഇടനാഴിയാണ് തുറമുഖത്തിലൂടെ ലഭ്യമാകുന്നത്. അതിവേഗതയിൽ ഗൾഫ് വിപണികളിലേക്ക് സുഗമവും കാര്യക്ഷമവുമായ ചരക്ക് കൈമാറ്റത്തിന് തുറമുഖം വഴിയൊരുക്കുന്നു.
നിരവധി യൂറോപ്യൻ വിപണികൾ യുഎഇ, കുവൈത്ത്, ഇറാഖ്, ഒമാൻ എന്നീ രാജ്യങ്ങളടക്കം മേഖലയിലെ വിവിധയിടങ്ങളിലേക്ക് എത്തിച്ചേരാൻ തുറമുഖത്തെ ആശ്രയിക്കുന്നതായാണ് നിയോം പറയുന്നത്. കപ്പൽ ഗതാഗതത്തിന് പുറമേ, ട്രക്കിങ്, ഫെറി സേവനങ്ങൾ സംയോജിപ്പിച്ച് പെട്ടെന്നെത്തിക്കേണ്ട സാധനങ്ങൾ അതിവേഗം ഗൾഫിലേക്ക് കൊണ്ടുപോകുന്നു.
Adjust Story Font
16

