Quantcast

ബുറൈദയിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പുതിയ എഐ സിഗ്നലുകൾ

റോഡിലെ തിരക്ക് അനുസരിച്ച് സിഗ്നൽ സമയം സ്വയം മാറും

MediaOne Logo

Web Desk

  • Published:

    15 Feb 2026 4:47 PM IST

ബുറൈദയിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പുതിയ എഐ സിഗ്നലുകൾ
X

റിയാദ്: സൗദിയിലെ ബുറൈദ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സ്മാർട്ട് ട്രാഫിക് സിഗ്നലുകൾ പ്രവർത്തനമാരംഭിച്ചു. ഖസീം മുനിസിപ്പാലിറ്റിയും ട്രാഫിക് വിഭാഗവും സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. വാഹനങ്ങളുടെ തിരക്ക് സ്വയം മനസ്സിലാക്കി സിഗ്നൽ സമയം ക്രമീകരിക്കാൻ ഇതിലൂടെ സാധിക്കും. നോർത്തേൺ റിങ് റോഡിലെ കിങ് അബ്ദുള്ള - കിങ് സൗദ് റോഡ് ജംഗ്ഷനിൽ വിജയകരമായി പരീക്ഷിച്ച ഈ സംവിധാനം ഇപ്പോൾ അൽ ബയാരിഖ് റോഡ് ഉൾപ്പെടെയുള്ള പ്രധാന പാതകളിലേക്ക് വ്യാപിപ്പിക്കുകയാണ്.

ഈ സ്മാർട്ട് സിഗ്നലുകൾ വരുന്നതോടെ റോഡിലെ കാത്തിരിപ്പ് സമയം കുറയുമെന്ന് മാത്രമല്ല, ആംബുലൻസ് പോലുള്ള അത്യാഹിത വിഭാഗം വാഹനങ്ങളെ സെൻസറുകൾ വഴി തിരിച്ചറിഞ്ഞ് അവയ്ക്ക് മുൻഗണന നൽകാനും സാധിക്കും.

TAGS :

Next Story