Quantcast

കുവൈത്ത് - സൗദി അതിർത്തികളെ ബന്ധിപ്പിച്ച് പുതിയ ബസ് സർവീസ്

2 ഷെഡ്യൂൾഡ് സർവീസുകളാണ് പ്രതിദിനം സജ്ജീകരിച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    1 April 2026 12:32 PM IST

New bus service connecting Kuwait and Saudi borders
X

റിയാദ്: കുവൈത്തിൽ നിന്നും കരമാർഗം സൗദി അറേബ്യയിലേക്ക് എത്തുന്ന യാത്രക്കാർക്കായി രണ്ട് പുതിയ ബസ് റൂട്ടുകൾ കൂടി ആരംഭിച്ചതായി സൗദി ജനറൽ അതോറിറ്റി ഫോർ ട്രാൻസ്പോർട്ട്‌ അറിയിച്ചു. കുവൈത്ത് അതിർത്തികളായ ഖഫ്ജി, റുഖി, എന്നിവയെ സൗദിയിലെ പ്രധാന വിമാനത്താവളങ്ങളുമായി ബന്ധിപ്പിച്ചാണ് പുതിയ സർവീസുകൾ.

ഖഫ്ജി അതിർത്തിയിൽ നിന്നും ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് ഒരു റൂട്ട്. റുഖി അതിർത്തിയിൽ നിന്നും ഖൈസുമയിലെ ഖൈസുമ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് രണ്ടാമത്തെ റൂട്ട്. ഓരോ റൂട്ടിലും ഇരുവശങ്ങളിലേക്കുമായി പ്രതിദിനം 6 നേരിട്ടുള്ള സർവീസുകൾ വീതമുണ്ടാകും. രണ്ട് റൂട്ടുകളിലുമായി ആകെ 12 ഷെഡ്യൂൾഡ് സർവീസുകളാണ് പ്രതിദിനം സജ്ജീകരിച്ചിരിക്കുന്നത്. യാത്രക്കാർക്ക് കൂടുതൽ യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നതിനും അതിർത്തി കടന്നെത്തുന്നവർക്ക് വിമാനത്താവളങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനുമാണ് ഈ നടപടി.

TAGS :

Next Story