Quantcast

കെ.എം.സി.സി സൗദി ജുബൈൽ വനിതാ വിംഗിന് പുതിയ നേതൃത്വം

ഫസീല ശിഹാബ് (പ്രസിഡന്റ്), സക്കീന അബൂബക്കർ (ജന.സെക്രട്ടറി), ഷബ്ന ബഷീർ (ട്രഷറർ)

MediaOne Logo

Web Desk

  • Published:

    20 May 2026 9:12 PM IST

New leadership for KMCC Saudi Jubail Womens Wing
X

ദമ്മാം: ജുബൈൽ സെൻട്രൽ കമ്മിറ്റിക്ക് കീഴിലുള്ള വനിതാ വിംഗിന് പുതിയ നേതൃത്വം നിലവിൽ വന്നു. കിഴക്കൻ പ്രവിശ്യയിലെയും ജുബൈലിലെയും വനിതാ പ്രവർത്തകരും കെ.എം.സി.സി നേതാക്കളും പങ്കെടുത്ത പരിപാടിയിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

പ്രവിശ്യാ കെ.എം.സി.സി സെക്രട്ടറി ശിഹാബ് കൊടുവള്ളി കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി ഫസീല ശിഹാബ് (പ്രസിഡന്റ്), സക്കീന അബൂബക്കർ (ജന.സെക്രട്ടറി), ഷബ്ന ബഷീർ (ട്രഷറർ), ഷഹർബാൻ അബ്ദുൽഹമീദ് (ചെയർപേഴ്‌സൺ), നജില ഹസർ, സഫിയ അഷ്റഫ്, ഫാത്തിമ സുഹറ, ലൈല ഷെരീഫ്, മെഹറുന്നിസ ഫിറോസ് (വൈ.പ്രസിഡന്റുമാർ), സജീന ശിഹാജ്, ഷഫീന നൗഫൽ, ഷക്കീല ഷാമിൽ, റിസാന ഫവാസ്, സജ്ന മുജീബ് (ജോ.സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.

കിഴക്കൻ പ്രവിശ്യാ കെ.എം.സി.സി വനിതാ വിംഗ് ഭാരവാഹികളായി നാജിറ ശംസുദ്ദീൻ, ഷിബിന സലാം എന്നിവരെയും തിരഞ്ഞെടുത്തു. ചടങ്ങിൽ സക്കീന അബൂബക്കർ സ്വാഗതവും ഷബ്ന ബഷീർ നന്ദിയും പറഞ്ഞു.

TAGS :

Next Story