Quantcast

സൗദി എറണാകുളം റസിഡന്റ്സ് അസോസിയേഷന് പുതിയ നേതൃത്വം

പ്രസിഡന്റായി ജോൺസൺ കല്ലറക്കലിനെ ജനറൽ സെക്രട്ടറിയായി മുഹമ്മദ് സിറാജിനെയും തെരഞ്ഞെടുത്തു

MediaOne Logo

Web Desk

  • Published:

    7 April 2024 7:53 PM IST

New leadership for Saudi Ernakulam Residents Association
X

ജിദ്ദ: സൗദി എറണാകുളം റസിഡന്റ്സ് അസോസിയേഷൻ (സെറ) ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഇഫ്താർ വിരുന്നും നടന്നു. പ്രസിഡന്റായി ജോൺസൺ കല്ലറക്കലിനെ ജനറൽ സെക്രട്ടറിയായി മുഹമ്മദ് സിറാജിനെയും തെരഞ്ഞെടുത്തു. ക്രിസ് ജെയിംസ് (ട്രഷറർ), സീന റഫീഖ് (വനിതാ കോർഡിനേറ്റർ), പി.എം. മായിൻകുട്ടി, മോഹൻ ബാലൻ, ഫിറോസ് മുഹമ്മദ് (രക്ഷാധികാരികൾ), ഹർഷദ് ഏലൂർ (വൈസ് പ്രസിഡന്റ്), ബിജു ആന്റണി (ജോയിന്റ് സെക്രട്ടറി), മുഹമ്മദ് അംറു, അബൂബക്കർ അനീസ്, എം.എ മുഹമ്മദ് റഫീഖ് (കമ്മിറ്റി അംഗങ്ങൾ) എന്നിവരാണ് മറ്റുഭാരവാഹികൾ.

കൂടാതെ ജിദ്ദയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന എറണാകുളം ജില്ലക്കാരായ കൂടുതൽ കുടുംബങ്ങളെ ഉൾപ്പെടുത്തി സെറ വീണ്ടും സജീവമാക്കാൻ യോഗത്തിൽ തീരുമാനിച്ചു. അഞ്ചപ്പാറ റസ്റ്റോറന്റിൽ ചേർന്ന സംഗമത്തിൽ പി.എം. മായിൻകുട്ടി യോഗ നടപടികൾ നിയന്ത്രിച്ചു. ഫിറോസ് മുഹമ്മദ്, മോഹൻ ബാലൻ, സഹീർ മാഞ്ഞാലി, സമീർ വീരാൻ എന്നിവർ ആശംസകൾ നേർന്നു. സെറയുമായി സഹകരിക്കാൻ താൽപര്യമുള്ളവർക്ക് 050 127 5407 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു.

TAGS :

Next Story