സാവേക് റിയാദിന് പുതിയ നേതൃത്വം

റിയാദ്: സൗദി വെളിയംകോട് കൂട്ടായ്മ 'സാവേക്' റിയാദ് 2025-26 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. സുലയ് ഇസ്ത്താംമ്പൂളിലെ അൽ ബിലാദി ഇസ്ഥിരാഹയിൽ നടന്ന വാർഷിക ജനറൽബോഡി യോഗത്തിലാണ് നേതൃത്വത്തെ തെരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റ് കബീർ കാടൻസ് ആമുഖ പ്രസംഗം നടത്തിയ യോഗത്തിൽ പ്രസിഡന്റ് മനാഫ് ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജാഫർ ടിപി സ്വാഗതം പറഞ്ഞു. ട്രഷറർ അൻവർ ഷാ കണക്കുകൾ അവതരിപ്പിച്ചു. ജനസേവനം വിഭാഗം ചെയർമാൻ റസാഖ് പുറങ് പ്രവർത്തനങ്ങൾ വിലയിരുത്തി.
2025-2026 വർഷത്തിൽ സംഘടന നടത്താൻ പോകുന്ന പ്രവർത്തനങ്ങളെക്കുറിച്ച് തെരഞ്ഞെടുത്ത പ്രസിഡന്റ് സിയാഫ് ഖാൻ വിശദീകരിച്ചു. ഗായകൻ ആബിദിന്റെ നേതൃത്വത്തിൽ ഗാനമേളയും മെഹ്ഫിൽ മുട്ടിപ്പാട്ടും കലാ വിരുന്നും അരങ്ങേറി.
പുതിയ ഭാരവാഹികൾ
1. പ്രസിഡന്റ് - സിയാഫ് ഖാൻ
2. സെക്രട്ടറി - കബീർ കാടൻസ്
3. ട്രഷറർ - അൻവർ ഷാ
4. വൈസ് പ്രസിഡന്റ് - ജാഫർ ടി.പി & അഷ്‌കർ പഴഞ്ഞി
5. ജോയിൻ സെക്രട്ടറി - അഷ്‌കർ ടി.വി & അജ്മൽ
6. രക്ഷാധികാരികൾ - മനാഫ് ടി & സൈഫുദ്ദീൻ സി.എസ്
7. ജീവകാരുണ്യ ചെയർമാൻ - റസാഖ് പുറങ്ങ് & ലത്തീഫ് എരമംഗലം
8. ഫിനാൻസ് അസിസ്റ്റന്റ് - മൻസൂർ ടി
9. സ്‌പോർട്സ് ചെയർമാൻ - മുഖ്താർ
10. സ്‌പോർട്സ് കൺവീനർ - റസാഖ് ടി.വി
11. ആർട്സ് ചെയർമാൻ - അഷ്‌കർ പഴഞ്ഞി
12. ആർട്സ് കൺവീനർ - ആഷിക് കെ
13. ഐ.ടി കൺവീനർ - ജാഫർ ടി.പി
14. മീഡിയ വിംഗ് - കബീർ കാടൻസ് & ശാരിക സൈഫു.
എക്‌സിക്യൂട്ടീവ് അംഗങ്ങൾ
1. ഷാഫി പഴഞ്ഞി
2. ഫാറൂഖ് എസ് ഐ പടി
3. അലി പാണ്ടത്ത്
4. റഫീഖ് എറചാട്ട്
5. ആബിദ്
6. തബിയ സിയാഫ്
7. സുലൈമാൻ അയ്യോട്ടിച്ചിറ
Adjust Story Font
16

