ഡ.ബ്ല്യു.എം.സി അൽഖോബാർ വനിത ഫോറത്തിന് പുതിയ ഭാരവാഹികള്‍
ദമ്മാം: ദമ്മാം വേൾഡ് മലയാളി കൗൺസിൽ അൽഖോബാർ വിമൻസ് ഫോറത്തിന്റെ 2025-2027 കാലയളവിലേക്കുള്ള പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. അനുപമ ദിലീപ് പ്രസിഡന്റായും, റൈനി ബാബു സെക്രട്ടറിയായും, ഷീജ അജീം ട്രഷററായും പുതിയ കമ്മിറ്റി നിലവില്‍ വന്നു. വിമൻസ് ഫോറത്തിന്റെ വൈസ് പ്രെസിഡന്റുമാരായി സുജ റോയ്, നജില നിഷാദും ജോയിന്റ് സെക്രട്ടറിമാരായി ജമീലാ ഗുലാം, ജെസ്സി നിസാമും ജോയിന്റ് ട്രഷറായി നസീയ നഹാസിനെയും തിരഞ്ഞെടുത്തു. വനിതകളുമായി ബന്ധപ്പെട്ട് മുൻകാലത്തെ മികച്ച പ്രവർത്തനങ്ങൾ പുതിയ നേതൃത്വത്തിന് കീഴിലും തുടരുമെന്ന് പുതിയ ഭാരവാഹികള്‍ അറിയിച്ചു. വിപുലമായ എക്സിക്യൂട്ടീവ് കമ്മിറ്റി ഉടൻ പുനഃസംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
Next Story
Adjust Story Font
16

