പുതിയപാതകളും 7000 LED ലൈറ്റുകളും; തീർഥാടകരെ കാത്ത് മദീനയിലെ മീഖാത്ത് ദുൽ-ഹുലൈഫ
പള്ളിയുടെ ഉൾക്കൊള്ളാനുള്ള ശേഷി 5,000 പേരിൽ നിന്ന് 15,000 പേർക്കായി ഉയർത്തിയിട്ടുണ്ട്

ജിദ്ദ: ഹജ്ജ് - ഉംറ തീർഥാടകർക്ക് മികച്ച സേവനങ്ങൾ ഉറപ്പാക്കുന്നതിനായി മദീനയിലെ മീഖാത്ത് ദി അൽ ഹുലൈഫ പള്ളിയിൽ വികസന പ്രവർത്തനങ്ങൾ പൂർത്തിയായി. പള്ളിയുടെ ഉൾക്കൊള്ളാനുള്ള ശേഷി 5,000 പേരിൽ നിന്ന് 15,000 പേർക്കായി ഉയർത്തിയിട്ടുണ്ട്. പള്ളിക്കുള്ളിലെ 2,400 ചതുരശ്ര മീറ്ററിലധികം വരുന്ന ഭാഗത്ത് പുതിയ കാർപെറ്റുകൾ വിരിച്ചു. പുതിയ ഡിജിറ്റൽ ഓഡിയോ സിസ്റ്റവും 190 ലധികം സ്പീക്കറുകളും സ്ഥാപിച്ചിട്ടുണ്ട്.
തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിനായി 24 ലധികം പുതിയ പാതകളും പ്രധാന ഇടനാഴികളും നിർമിച്ചു. പരിസര പ്രദേശങ്ങളിൽ 600-ലധികം മരങ്ങൾ നട്ടുപിടിപ്പിക്കുകയും, 7,000 ലധികം എൽഇഡി വിളക്കുകൾ സ്ഥാപിച്ച് പ്രകാശം വർധിപ്പിക്കുകയും ചെയ്തു. തീർഥാടകരുടെ ആവശ്യങ്ങൾക്കായി 40 ലധികം കടകൾ, കഫേകൾ, റെസ്റ്റോറന്റുകൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. സുരക്ഷാ നിരീക്ഷണത്തിനായി 300 ലധികം ആധുനിക ഡിജിറ്റൽ ക്യാമറകൾ സ്ഥാപിച്ചു.
Adjust Story Font
16

