Quantcast

ഹോട്ടലിൽ നിന്ന് ഹറം പള്ളിയിലേക്ക് ഇനി എളുപ്പം പോകാം: ഏകീകൃത പ്ലാറ്റ്‌ഫോം വഴി വാഹന ബുക്കിങ് സൗകര്യം

പള്ളിയിലേക്കുള്ള വൺ-വേ യാത്രയും ഹോട്ടലിൽ നിന്ന് പോയി തിരിച്ചെത്തുന്ന റൗണ്ട് ട്രിപ്പും

MediaOne Logo

Web Desk

  • Published:

    9 March 2026 2:44 PM IST

New Service Enables Hotel-to-Haram Mosque Transport Booking via Unified Platform
X

മക്ക: താമസിക്കുന്ന ഹോട്ടലിൽ നിന്ന് മക്ക ഹറം പള്ളിയിലേക്ക് ഇനി എളുപ്പം പോകാം. ഇതിനായി ഏകീകൃത മൊബിലിറ്റി പ്ലാറ്റ്‌ഫോം വഴി വാഹന ബുക്കിങ് സൗകര്യം ഏർപ്പെടുത്തുന്നതായി ഇരു ഹറം കാര്യാലയം അറിയിച്ചു. ഉംറ ചെയ്യുന്നവർക്കും ഹറം പള്ളിയിലേക്കുള്ള ഇതര സന്ദർശകർക്കും സൗകര്യപ്രദമായി സഞ്ചരിക്കാൻ വഴിയൊരുക്കാനാണ് പുതിയ സേവനം ലക്ഷ്യമിടുന്നത്. ഗതാഗത സേവന കേന്ദ്രങ്ങളിലേക്ക് പോകാതെ തന്നെ ഉപയോക്താക്കൾക്ക് അവരുടെ ഹോട്ടലിൽ നിന്ന് നേരിട്ട് വാഹനത്തിൽ കയറാൻ ഈ സേവനം സൗകര്യമൊരുക്കുമെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി.

പ്ലാറ്റ്‌ഫോം വഴി ഇലക്ട്രോണിക് ആയാണ് അഭ്യർത്ഥന സമർപ്പിക്കേണ്ടത്. തുടർന്ന് അംഗീകൃത വാഹനം ഹോട്ടലിൽ എത്തും. പൂർണ സേവന ഓപ്ഷൻ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ ചടങ്ങുകളിൽ അംഗീകൃത എസ്‌കോർട്ട് അതിഥിക്ക് ലഭിക്കും അതിന് ശേഷം അവരെ ഹോട്ടലിലേക്ക് തിരികെ എത്തിക്കുകയും ചെയ്യും.

തവാഫ് മാത്രം അല്ലെങ്കിൽ തവാഫും സഅ്‌യും ഉൾപ്പെടുന്ന പൂർണ ഉംറ എന്നീ സേവന ഓപ്ഷനുകളാണുള്ളത്. രണ്ട് സേവന രീതികളാണ് ഇതിലുള്ളത്. ഒന്ന് ഹോട്ടലിൽ നിന്ന് പള്ളിയിലേക്കുള്ള വൺ-വേ യാത്ര, മറ്റൊന്ന് ഹോട്ടലിൽ നിന്ന് പോയി ഹോട്ടലിലേക്ക് തിരിച്ചെത്തുന്ന, എസ്‌കോർട്ട് അടക്കമുള്ള റൗണ്ട്-ട്രിപ്പ്. ഹറം പള്ളിയുടെ സമീപമുള്ള ഹോട്ടലുകളിലും സ്ഥാപനങ്ങളിലുമാണ് സേവനം ലഭിക്കുക.

TAGS :

Next Story