Quantcast

സൗദിക്ക് നേരെയുള്ള ഇറാൻ ആക്രമണം; അപലപിച്ച് ന്യൂസിലാന്റ്

സൗദി - ന്യൂസിലാന്റ് വിദേശകാര്യമന്ത്രിമാർ ചർച്ച നടത്തി

MediaOne Logo

Web Desk

  • Published:

    10 March 2026 2:52 PM IST

New Zealand condemns Iran attack on Saudi Arabia
X

റിയാദ്: സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനും ന്യൂസിലാന്റ് വിദേശകാര്യ മന്ത്രി വിൻസ്റ്റൺ പീറ്റേഴ്സും തമ്മിൽ ടെലിഫോണിലൂടെ ചർച്ച നടത്തി. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും അവ സുരക്ഷയിലും സ്ഥിരതയിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളുമാണ് പ്രധാനമായും ചർച്ചയായത്.

സൗദിക്ക് നേരെ ഇറാൻ നടത്തുന്ന വിവേചനരഹിതമായ ആക്രമണങ്ങളെ ന്യൂസിലാന്റ് വിദേശകാര്യ മന്ത്രി അപലപിച്ചു. ന്യൂസിലാന്റ് പൗരന്മാർ ഉൾപ്പെടെയുള്ള വിദേശികൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ സൗദി അറേബ്യ കാണിക്കുന്ന ജാഗ്രതക്കും പരിശ്രമങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു.

TAGS :

Next Story