Quantcast

ക്യൂ പാലിക്കാത്തവർക്ക് ഇന്ധനമില്ല, ഗ്യാസ് സ്റ്റേഷനുകളിലും നിയമം നടപ്പാക്കി സൗദി

എഞ്ചിൻ ഓഫാക്കാത്തവർക്കും നിയമം ബാധകമാകും

MediaOne Logo

Web Desk

  • Published:

    6 Nov 2025 8:31 PM IST

ക്യൂ പാലിക്കാത്തവർക്ക് ഇന്ധനമില്ല, ഗ്യാസ് സ്റ്റേഷനുകളിലും നിയമം നടപ്പാക്കി സൗദി
X

റിയാദ്: ക്യൂ പാലിക്കാത്തവർക്കും എഞ്ചിൻ ഓഫാക്കാത്തവർക്കും ഇന്ധനം നൽകേണ്ടതില്ലെന്ന തീരുമാനവുമായി സൗദി അറേബ്യ. ഇതുമായി ബന്ധപ്പെട്ട കർശന നിർദേശം പെട്രോൾ പമ്പ് ഉടമകൾക്ക് നൽകി. ഗ്യാസ് സ്റ്റേഷനുകളിലും നിയമം ബാധകമാകും. സൗദിയിലെ പെട്രോൾ പമ്പ്, ഗ്യാസ് സ്റ്റേഷൻ ഉടമകൾക്കാണ് പ്രത്യേക നിർദ്ദേശം. ക്യൂ പാലിക്കാത്തവർക്കും എഞ്ചിൻ ഓഫാക്കാത്തവർക്കും ഇന്ധനം നൽകേണ്ടതില്ലെന്നതാണ് തീരുമാനം. ഇതിനായുള്ള സർക്കുലർ പുറത്തിറക്കി. ഊർജ്ജ മന്ത്രാലയത്തിന്റേതാണ് തീരുമാനം.

നിയമം പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.നിശ്ചിത ക്യൂ പാലിക്കാതയോ ട്രാക്ക് തെറ്റിച്ച് വാഹനവുമായി വരുന്നവർക്കോ ഇന്ധനം നിഷേധിക്കാം. വാഹനത്തിന്റെ എഞ്ചിൻ ഓഫാക്കാത്തവർക്കും ഇന്ധനം നൽകേണ്ടതില്ല. സ്റ്റേഷനുകൾക്കുള്ളിൽ വാഹനങ്ങളുടെ ഗതാഗതം ക്രമീകരിക്കുന്നതിനും സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം.

TAGS :

Next Story