Quantcast

ഉംറക്കെത്തിയപ്പോൾ ഹോട്ടൽ ബുക്കിംങില്ല: മൂന്ന് ഉംറ കമ്പനികളുട ലൈസൻസ് റദ്ദാക്കി സൗദി അറേബ്യ

മൂന്ന് വിദേശ ഉംറ ഏജൻസികൾക്കെതിരെയാണ് നടപടി

MediaOne Logo

Web Desk

  • Published:

    25 Feb 2026 8:44 PM IST

No hotel bookings when Umrah arrived: Saudi Arabia revokes licenses of three Umrah companies
X

റിയാദ്: ഉംറ തീർഥാടകർക്ക് കരാർ പ്രകാരമുള്ള താമസസൗകര്യം ഒരുക്കുന്നതിൽ വീഴ്ച വരുത്തിയ മൂന്ന് ഉംറ കമ്പനികളുടെ ലൈസൻസ് റദ്ദാക്കി സൗദി അറേബ്യ. മൂന്ന് വിദേശ ഉംറ ഏജൻസികൾക്കെതിരെയാണ് നടപടി. ഇത്‍മൂലം പ്രയാസപ്പെട്ട എല്ലാ തീർഥാടകർക്കും അടിയന്തരമായി താമസസൗകര്യം ഒരുക്കാൻ മന്ത്രാലയം കമ്പനികൾക്ക് നിർദേശം നൽകി.

തീർഥാടകർ മുൻകൂട്ടി ബുക്ക് ചെയ്ത പാക്കേജ് പ്രകാരമുള്ള താമസസൗകര്യം നൽകുന്നതിൽ കമ്പനികൾ പരാജയപ്പെട്ടു. ഇത് ഉംറ സേവനങ്ങളുമായി ബന്ധപ്പെട്ട ചട്ടങ്ങളുടെ ലംഘനമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. തീർഥാടകരുടെ അവകാശങ്ങൾക്കാണ് പ്രഥമ പരിഗണനയെന്നും, സേവനങ്ങളുടെ നിലവാരത്തിൽ യാതൊരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും, ഭാവിയിൽ ഇത്തരം വീഴ്ചകൾ സംഭവിക്കാതിരിക്കാൻ എല്ലാ ഉംറ കമ്പനികളും തങ്ങളുടെ കരാർ വ്യവസ്ഥകൾ കൃത്യമായി പാലിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. കരാർ വ്യവസ്ഥകൾ പാലിക്കാത്ത ഒരു സ്ഥാപനത്തോടും വിട്ടുവീഴ്ച കാണിക്കില്ലെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

TAGS :

Next Story