Quantcast

അലക്ഷ്യമായ പാർക്കിങ് വേണ്ട; റിയാദിലെ അൽ മുർസലാത്ത് അൽ മസിഫ് മേഖലകളിൽ നിയന്ത്രിത സൗജന്യ പാർക്കിങ്

ഏപ്രിൽ 19 മുതൽ നടപ്പാക്കും

MediaOne Logo

Web Desk

  • Published:

    17 April 2026 10:02 PM IST

No more reckless parking; free, controlled parking in Al Mursalat Al Masif areas of Riyadh
X

റിയാദ്: നഗരത്തിലെ പാർക്കിങ് സൗകര്യങ്ങൾ ക്രമീകരിക്കുന്നതിന്റെ ഭാഗമായി റിയാദിലെ അൽ മുർസലാത്ത്, അൽ മസിഫ് എന്നീ ജനവാസ മേഖലകളിൽ ഏപ്രിൽ 19 മുതൽ നിയന്ത്രിത സൗജന്യ പാർക്കിങ് സംവിധാനം നടപ്പിലാക്കുമെന്ന് 'റിയാദ് പാർക്കിങ്' അറിയിച്ചു. വാണിജ്യ തെരുവുകളിലെയും പരിസരത്തെ താമസസ്ഥലങ്ങളിലെയും പാർക്കിങ് തിരക്ക് കുറയ്ക്കുന്നതിനുള്ള വിപുലീകരണ പദ്ധതിയുടെ ഭാഗമായാണിത്.

അൽ-വുറൂദ്, അൽ-റഹ്മാനിയ, അൽ-മുറൂജ്, അൽ-ഒലയ തുടങ്ങിയ മേഖലകളിൽ ഈ സംവിധാനം വിജയകരമായി നടപ്പിലാക്കിയിരുന്നു. ഇതുവരെ ഏകദേശം 80,000 താമസസ്ഥല-സന്ദർശക പെർമിറ്റുകൾ നൽകിക്കഴിഞ്ഞു. റോഡരികിലെ അശാസ്ത്രീയമായ പാർക്കിങ് ഒഴിവാക്കുക, താമസക്കാർക്ക് അവരുടെ വീടുകൾക്ക് സമീപം എളുപ്പത്തിൽ പാർക്കിങ് ലഭ്യമാക്കുക, നഗരത്തിലെ ഗതാഗത കുരുക്ക് കുറക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. താമസക്കാർക്കും അവരുടെ അടുത്ത ബന്ധുക്കൾക്കും ഒരു വർഷത്തേക്ക് സൗജന്യ പാർക്കിങ് പെർമിറ്റ് ലഭിക്കും. റിയാദ് പാർക്കിങ് ആപ് വഴി ഇത് എളുപ്പത്തിൽ നേടിയെടുക്കാം.

TAGS :

Next Story