റിയാദിൽ ഓഫീസുകളുടെ വാടക നിരക്കിൽ വർധന
ആവശ്യക്കാർ ഏറിയതാണ് കാരണം

റിയാദ്: സൗദിയിലെ റിയാദിൽ ഓഫീസുകളുടെ വാടക നിരക്ക് പത്ത് ശതമാനം വർധിച്ചു. ആവശ്യക്കാർ ഏറിയതും, വിദേശ നിക്ഷേപ സാധ്യത വർധിച്ചതും നിരക്കുയരാൻ കാരണമായി. ഈ വർഷത്തെ രണ്ടാം പാദത്തിലേതാണ് കണക്ക്.
ഗ്രേഡ് എ അഥവാ ഉയർന്ന നിലവാരമുള്ള ഓഫീസുകൾ ഉപയോഗിക്കുന്നവരുടെ നിരക്ക് 98% ആയി വർധിച്ചു. 1,000 ചതുരശ്ര മീറ്ററിന് മുകളിലുള്ള വലിയ ഓഫീസ് സ്‌പേസുകൾക്ക് ആവശ്യക്കാരേറി. 50% ആയാണ് ആവശ്യക്കാരുടെ വർധന. ശക്തമായ ജിഡിപി വളർച്ച, വിദേശ നിക്ഷേപകർക്കുള്ള ആകർഷണങ്ങൾ, യു.എസ്, യു.കെ കമ്പനികളുടെ റിയാദിലേക്കുള്ള വ്യാപനം, ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ്, ഇൻഷുറൻസ് എന്നീ മേഖലയിലെ സ്ഥാപനങ്ങളുടെ വളർച്ച. ആഗോള കമ്പനികളുടെ ആസ്ഥാനം റിയാദിലേക്കാക്കണമെന്ന നിയമം, തുടങ്ങിയവയുടെ ഭാഗമായാണ് നിരക്കിലെ ഉയർച്ച. റിയാദിലെ റിയൽ എസ്റ്റേറ്റ് വിപണി വികസിച്ചുവെന്നാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.
Next Story
Adjust Story Font
16

