Quantcast

ഒഐസിസി ഹജ്ജ് സേവനം; നാനൂറിലധികം വളണ്ടിയർമാർ പങ്കെടുത്തു

ഹാജിമാർ പുണ്യഭൂമിയിലെത്തി തുടങ്ങിയത് മുതൽ ഒഐസിസി വളണ്ടിയർമാരും പ്രവർത്തന നിരതരായിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-07-04 20:04:50.0

Published:

4 July 2023 8:01 PM GMT

OICC Hajj Service; More than four hundred volunteers participated
X

ഹജ്ജ് തീർഥാടകർക്ക് ഒഐസിസി നൽകി വരുന്ന സേവനങ്ങൾ മഹത്തരമാണെന്ന് കെ പി സി സി സെക്രട്ടറി കെ പി എ മജീദ് പറഞ്ഞു. പ്രത്യേക പരിശീലനം നേടിയ നാനൂറിലധികം വളണ്ടിയർമാരെയാണ് ഇത്തവണ ഒഐസിസി ഹജ്ജ് സേവനത്തിനയച്ചത്. ഹാജിമാർ പുണ്യഭൂമിയിലെത്തി തുടങ്ങിയത് മുതൽ ഒഐസിസി വളണ്ടിയർമാരും പ്രവർത്തന നിരതരായിരുന്നു.

ഒഐസിസി ഹജ്ജ് സേവനം. നാനൂറിലധികം വളണ്ടിയർമാർ പങ്കെടുത്തു. വളണ്ടിയർമാർക്ക് പ്രത്യേക പരിശീലനം നൽകി. ഹജ്ജ് തീർഥാടകർ പുണ്യഭൂമിയിൽ എത്തി തുടങ്ങിയത് മുതൽ തന്നെ ഒഐസിസി വളണ്ടിയർമാർ പ്രവർത്തന നിരതരായിരുന്നു. മക്ക, ജിദ്ദ, മദിന എന്നിവിടങ്ങളിൽ നിന്നുള്ള നാനൂറിലധികം വളണ്ടിയർമാരെ ഒ ഐ സി സി ഇത്തവണ സേവനത്തിനയച്ചു.

ഏകദേശം നൂറോളം പേർ ജിദ്ദ, മദീന ഹജ് വെൽഫെയർ ഫോറത്തിലും സേവനത്തിനുണ്ടായിരുന്നു. റീജണൽ പ്രസിഡണ്ട് കെ ടി എ മുനീർ, വെൽഫെയർ ജനറൽ സെക്രട്ടറി മാമ്മദ് പൊന്നാനി, ഹജ് വളണ്ടിയർ സെൽ കൺവീനർ ഷമീർ നദവി കുറ്റിച്ചൽ, കോർഡിനേറ്റർ അസ്ഹാബ് വര്ക്കല എന്നിവരുടെ നേതൃത്വത്തിൽ വാളണ്ടിയർമാരെ മീന ടാസ്കിന് സജ്ജീകരിക്കുകയും പ്രവർത്തനങ്ങൾ ക്രോഡീകരിക്കുകയും ചെയ്തു.

ഹജ്ജ് കർമ്മങ്ങൾ അവസാനിക്കുന്നത് വരെ മിനയിൽ പ്രവർത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഒഐസിസി അറിയിച്ചു. ഒ ഐ സി സി യുടെ നേതൃത്ത്വത്തിൽ ഹജ്ജ് തീർത്ഥാടകർക്കു നൽകുന്ന സേവനങ്ങൾ മഹത്തരമാണെന്ന് ഹജ്ജിനെത്തിയ കെ പി സി സി സെക്രട്ടറി കെ പി എ മജീദ് പറഞ്ഞു.

TAGS :

Next Story