ഒ.ഐ.സി.സി ജുബൈല്‍ എജ്യുക്കേഷൻ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു
ജുബൈൽ: ജുബൈൽ ഒ.ഐ.സി.സി കുടുംബവേദിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ജുബൈലിലെ പത്തും പന്ത്രണ്ടും ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു.
ഡ്യൂൺസ് ഇന്റർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി. ജുബൈലിലെ വിവിധ സിബിഎസ്ഇ സ്‌കൂളുകളിലെ ഒന്നാം സ്ഥാനക്കാരെയും ഉന്നത വിജയം നേടിയ മലയാളി വിദ്യാർത്ഥികളെയും ആദരിച്ചു. ഒഐസിസി കുടുംബാംഗങ്ങളുടെ കുട്ടികളെയും ചടങ്ങില്‍ ആദരിച്ചു.
ഒഐസിസി ജുബൈൽ പ്രസിഡന്റ് നജീബ് നസീർ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ, ജുബൈൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ ആർ ടി ആർ പ്രഭു, പ്രിൻസിപ്പാൾ ഡോക്ടർ നിഷ മധു, തനിമ ജുബൈൽ പ്രസിഡന്റും, മാനേജ്മെന്റ് കമ്മിറ്റി മെമ്പറും മുൻ ചെയർമാനുമായ ഡോക്ടർ ജൗഷീദ് പി കെ, ഡ്യൂൺസ് സ്കൂള്‍ പ്രിൻസിപ്പാൾ മുഹമ്മദ് ആമിർ ഖാൻ, ഒഐസിസി ഈസ്റ്റേൺ പ്രൊവിൻസ് ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം, വൈസ് പ്രസിഡന്റ് വിൽസൺ തടത്തിൽ, നാഷണൽ കമ്മിറ്റി സെക്രട്ടറി നസീർ തുണ്ടിൽ, ജുബൈൽ വൈസ് പ്രസിഡന്റുമാരായ റിയാസ് എൻ പി, അൻഷാദ് ആദം, വനിതാ വേദി പ്രസിഡന്റ് ലിബി ജയിംസ് എന്നിവർ സംസാരിച്ചു.
കലാപരിപാടികളും, വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും പങ്കാളിത്തവും പരിപാടിക്ക് മികവേകി. സിജി ജുബൈൽ ചാപ്റ്റർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും കരിയർ ഗൈഡൻസും നടത്തി. കുടുംബവേദി പ്രസിഡന്റ് അജ്മൽ താഹയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി നജ്മുന്നിസ അലി സ്വാഗതവും കൺവീനർ സമീന അൻഷാദ് നന്ദിയും പറഞ്ഞു. പരിപാടിക്ക് അരുണ്‍ കല്ലറ, ഷമീം ഇരുമ്പഴി, ഉസ്മാൻ കുന്നംകുളം, മഹേഷ് വിനായക്, ജയിംസ് കൈപ്പള്ളിയിൽ, വൈശാഖ് മോഹൻ, റിനു മാത്യു, മൂർത്തദ, മനോജ് കുമാർ, പ്രിയ അരുൺ, ഷലൂജ ഷിഹാബ്, സുമയ്യ അജ്മൽ, പ്രിയ മനോജ് എന്നിവർ നേതൃത്വം നൽകി.
Adjust Story Font
16

