Quantcast

ഒ.ഐ.സി.സി യാമ്പു ഈദ് സംഗമം സംഘടിപ്പിച്ചു

ഒ.ഐ.സി.സി യാമ്പു കമ്മിറ്റിയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണത്തോടനുബന്ധിച്ചാണ് ഈദ് സംഗമം സംഘടിപ്പിച്ചത്

MediaOne Logo

Web Desk

  • Published:

    12 April 2024 1:31 AM IST

OICC Yambu  organized the Eid meet
X

യാമ്പു: സൗദിയിലെ യാമ്പുവിൽ ഒ.ഐ.സി.സി യുടെ നേതൃത്വത്തിൽ ഈദ് സംഗമം സംഘടിപ്പിച്ചു. ഒ.ഐ.സി.സി യാമ്പു കമ്മിറ്റിയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണത്തോടനുബന്ധിച്ചാണ് 'ഈദ് ഫെസ്റ്റ് 2024' എന്ന പേരിൽ ഈദ് സംഗമം സംഘടിപ്പിച്ചത്. യാമ്പു നഗാദി ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നിരവധിയാളുകൾ പങ്കെടുത്തു.

ഗായകൻ നൂഹ് ഭീമാപ്പള്ളി, ഡോക്ടർ ഫർസാന എന്നിവർ നയിച്ച ഗാനമേള, കുട്ടികളുടെ കലാ പ്രകടനങ്ങൾ, സാംസ്‌കാരിക സമ്മേളനം തുടങ്ങിയവ ഈദ് ഫെസ്റ്റിനെ ശ്രദ്ധേയമാക്കി. കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ വധശിക്ഷ ഒഴിവാക്കാനാവശ്യമായ ബ്ലഡ് മണിക്കായി ഫണ്ട് സമാഹരണം ചടങ്ങിൽ നടന്നു.

ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി ശങ്കർ എളങ്കൂർ പരിപാടി ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി യാമ്പു പ്രസിഡന്റ് സിദ്ദീഖുൽ അക്ബർ അധ്യക്ഷനായിരുന്നു. മായ ശങ്കർ, അസ്‌ക്കർ വണ്ടൂർ, മുജീബ് പൂവച്ചൽ, ശഫീഖ് മഞ്ചേരി, ഷമീൽ മമ്പാട് എന്നിവർ സംസാരിച്ചു.

TAGS :

Next Story