ഇമാം തുർക്കി റോയൽ റിസർവിൽ രണ്ട് പരിസ്ഥിതി സുരക്ഷാ കേന്ദ്രങ്ങൾ തുറന്നു
ആധുനിക സുരക്ഷാ സജ്ജീകരണങ്ങളാണ് കേന്ദ്രങ്ങളിൽ ഒരുക്കിയിരിക്കുന്നത്
റിയാദ്: ഇമാം തുർക്കി ബിൻ അബ്ദുല്ല റോയൽ റിസർവിൽ 'ജബല', 'അൽ ഹദ്ക' എന്നീ പുതിയ സുരക്ഷാ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചു. പരിസ്ഥിതി സുരക്ഷാ പ്രത്യേക സേനാ കമാൻഡർ മേജർ ജനറൽ സഹർ അൽ ഹർബിയാണ് കേന്ദ്രങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചത്. സൗദി ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് ചടങ്ങിൽ പങ്കെടുത്തു. ആധുനിക സുരക്ഷാ സജ്ജീകരണങ്ങളും അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളുമാണ് ഈ കേന്ദ്രങ്ങളിൽ ഒരുക്കിയിരിക്കുന്നത്. പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി ഭരണകൂടത്തിൽ നിന്നും സുരക്ഷാ വിഭാഗങ്ങളിൽ നിന്നും വലിയ പിന്തുണയാണ് പരിസ്ഥിതി സുരക്ഷാ സേനയ്ക്ക് ലഭിക്കുന്നതെന്ന് അൽ ഹർബി വ്യക്തമാക്കി.
പുതിയ കേന്ദ്രങ്ങൾ നിലവിൽ വരുന്നതോടെ റിസർവിനുള്ളിലെ സംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാകുമെന്നും, പരിസ്ഥിതി നിയമങ്ങൾ കർശനമായി നടപ്പിലാക്കാനും നിയമലംഘനങ്ങൾ കുറയ്ക്കാനും ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16

