Quantcast

ഇന്ത്യയിൽ നിന്നും ഒന്നേ മുക്കാൽ ലക്ഷം പേർക്ക് ഹജ്ജിന് അവസരം; കരാറായി

സൗദിയുമായുള്ള ഇന്ത്യയുടെ കരാർ കോൺസുൽ ജനറൽ ഷാഹിദ് ആലം ഒപ്പു വെച്ചു

MediaOne Logo

Web Desk

  • Updated:

    2023-01-09 18:36:47.0

Published:

10 Jan 2023 12:04 AM IST

ഇന്ത്യയിൽ നിന്നും ഒന്നേ മുക്കാൽ ലക്ഷം പേർക്ക് ഹജ്ജിന് അവസരം; കരാറായി
X

ജിദ്ദ: ഇത്തവണ ഇന്ത്യയിൽ നിന്നും ഒന്നേ മുക്കാൽ ലക്ഷം പേർക്ക് ഹജ്ജിന് അവസരം. സൗദിയുമായുള്ള ഇന്ത്യയുടെ കരാർ കോൺസുൽ ജനറൽ ഷാഹിദ് ആലം ഒപ്പു വെച്ചു. സ്വകാര്യ മേഖലയില്‍ നിന്നും കേന്ദ്ര ക്വാട്ടയില്‍ നിന്നും 1,75,000 ഹാജിമാരാണ് ഇന്ത്യയില്‍ നിന്ന് മാത്രം ഹജ്ജിന് എത്തുന്നത്. ഇന്ത്യയടക്കമുള്ള 53 രാജ്യങ്ങളുമായുള്ള കരാര്‍ ഇന്ന് ഒപ്പുവെച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ രാജ്യങ്ങളുമായുള്ള കരാര്‍ ഒപ്പുവെക്കും.

ഏതു പ്രായക്കാർക്കും ഇത്തവണ ഹജ്ജ് ചെയ്യാം. കോവിഡ് സാഹചര്യത്തിലുള്ള പ്രായപരിധിയാണ് ഇത്തവണ നീക്കം ചെയ്തത്. സാങ്കേതിക മികവോടുകൂടിയുള്ള ഹജ്ജിനായിരിക്കും ഇത്തവണ ഹാജിമാര്‍ സാക്ഷ്യം വഹിക്കുക.

TAGS :

Next Story