Quantcast

പാലക്കാട് പ്രവാസി കൂട്ടായ്മക്ക് പുതിയ ഭരണസമിതി നിലവിൽ വന്നു

MediaOne Logo

Web Desk

  • Published:

    26 Dec 2023 7:19 PM GMT

പാലക്കാട് പ്രവാസി കൂട്ടായ്മക്ക്   പുതിയ ഭരണസമിതി നിലവിൽ വന്നു
X

സൗദിയിലെ കിഴക്കൻ പ്രവിശ്യയിലും നാട്ടിലുമായി ജീവകാരുണ്യ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടുകൊണ്ട് കഴിഞ്ഞ നാലുവർഷമായി പ്രവർത്തിച്ചുവരുന്ന ദമ്മാം പാലക്കാട് പ്രവാസി കൂട്ടായ്മക്ക്, പുതിയ ഭരണസമിതി ദമ്മാമിൽ ചേർന്ന ജനറൽ ബോഡിയോഗത്തിൽ നിലവിൽവന്നു.

ചെയർമാൻ റിയാസ് പറളി അധ്യക്ഷത വഹിച്ചു. പ്രവാസി സമൂഹത്തിന്റെ മാനസികവും സാമൂഹികവുമായ പ്രശ്നങ്ങളിൽ ഇടപെട്ട് മാനുഷിക മൂല്യങ്ങൾക്ക് പ്രാധാന്യം നൽകി പ്രവർത്തിക്കേണ്ട വിഷയങ്ങളെ പറ്റി ഖിദർ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. കൂട്ടായ്മയുടെ കഴിഞ്ഞകാല റിപ്പോർട്ട് താഹിർ പാലക്കാട് അവതരിപ്പിച്ചു. കൺവീനർ നബീൽ പറമ്പിൽ സ്വാഗതവും ട്രഷർ അൻവർ സാദിഖ് നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികൾ: പ്രസിഡന്റ് -റിയാസ് പറളി, വൈസ് പ്രസിഡന്റ് -അൻഷാദ് അസീസ്, സെക്രട്ടറി -നബീൽ പറമ്പിൽ, ജോയിന്റ് സെക്രട്ടറി -ഹുസൈൻ മൊയ്‌ദുട്ടി, ട്രഷറർ -അൻവർ സാദിഖ്, ജോയിന്റ് ട്രഷറർ -അനസ് മുഹമ്മദ്, സോഷ്യൽ വെൽഫെയർ കൺവീനർ -മണികണ്ഠൻ, ഇവന്റ് കോ ഓർഡിനേറ്റർ -മുഹമ്മദ് ശരീഫ്, സ്പോർട്സ് കൺവീനർ -ഷുഹൈബ്.

TAGS :

Next Story