കിഴക്കൻ ജറുസലേം ആസ്ഥാനമായി ഫലസ്തീൻ; ശാശ്വത പരിഹാരം അതുമാത്രമെന്ന് സൗദി അറേബ്യ
ഗസ്സയിലേക്ക് വിവിധ വസ്തുക്കളുമായി സൗദിയുടെ 68-ാമത്തെ വിമാനവും ഈജിപ്തിലെത്തി

റിയാദ്: ഫലസ്തീൻ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ 1967 അതിർത്തികളോടെ ഫലസ്തീൻ രാജ്യം വേണമെന്ന് വീണ്ടും സൗദി മന്ത്രിസഭ. വെടിനിർത്തലിലേക്ക് നയിച്ച ഷറം അൽ ശൈഖ് സമ്മേളനത്തിന്റെ പ്രഖ്യാപനത്തെ സൗദി മന്ത്രിസഭ സ്വാഗതം ചെയ്തു. ഗസ്സയിലേക്കുള്ള സഹായം സൗദി അറേബ്യ വർധിപ്പിച്ചതിന് പിന്നാലെ വിവിധ വസ്തുക്കളുമായി 68-ാമത്തെ വിമാനവും ഈജിപ്തിലെത്തി.
ഇന്ന് സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന സൗദി മന്ത്രസഭാ യോഗമാണ് വീണ്ടും ഫലസ്തീൻ രാഷ്ട്രം വേണമന്ന ആവശ്യം ഉന്നയിച്ചത്. അതേസമയം, ഫലസ്തീനിലേക്കുള്ള സഹായം സൗദി വർധിപ്പിച്ചിട്ടുണ്ട്. ഇന്ന് കൂടുതൽ ട്രക്കുകൾ ഗസ്സയിലേക്ക് പ്രവേശിച്ചു. തെക്കൻ ഗസ്സയിൽ ഒരുക്കിയ സൽമാൻ രാജാവിന്റെ പേരിലുള്ള റിലീഫ് കേന്ദ്രം ഭക്ഷ്യ വസ്തുക്കൾ കൈമാറുന്നത് തുടരുകയാണ്. വിമാന മാർഗം മരുന്ന്, ആശുപത്രി ഉപകരണങ്ങൾ, ഭക്ഷ്യ വസ്തുക്കൾ, താൽക്കാലിക തമ്പുകൾ എന്നിവയാണ് എത്തിക്കുന്നത്. ഇവ കരമാർഗം ട്രക്കുകളിൽ ഗസ്സയിലെത്തിക്കുന്നു. നേരത്തെ സാമ്പത്തിക സഹായവും ഗസ്സയിലേക്ക് സൗദി പ്രഖ്യാപിച്ചിരുന്നു. കൂടുതൽ പ്രഖ്യാപനം തുടർ ദിനങ്ങളിലുണ്ടാകും.
Adjust Story Font
16

