റിയാദിൽ പാർക്കിങ് പെർമിറ്റ് നിർബന്ധമാക്കുന്നത് തുടരുന്നു
പുതുതായി വുറൂദ്, ദബ്ബാബ് സ്ട്രീറ്റ് എന്നിവിടങ്ങളിൽ പാർക്കിങ് പെർമിറ്റ് ലഭ്യമാക്കും

റിയാദ്: റിയാദിന്റെ വിവിധ ഭാഗങ്ങളിൽ പാർക്കിങിന് പെർമിറ്റ് നിർബന്ധമാക്കുന്നത് തുടരുന്നു. പുതുതായി വുറൂദ്, ദബ്ബാബ് സ്ട്രീറ്റ് എന്നിവിടങ്ങളിൽ റിയാദ് പാർക്കിങിന്റെ പെർമിറ്റുകൾ ലഭ്യമാക്കും. പെർമിറ്റ് ലഭിക്കുന്ന വാഹനങ്ങൾക്ക് മാത്രമേ വീടുകളോട് ചേർന്നുള്ള പാർക്കിങിൽ വാഹനം നിർത്താനാകൂ.
റിയാദ് പാർക്കിങിന് കീഴിലാണ് പദ്ധതി. അനധികൃത പാർക്കിങ് തടയുക, കെട്ടിടങ്ങളിലെ താമസക്കാർക്ക് പാർക്കിങ് ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ. അനധികൃതമായി വാഹനം പാർക്ക് ചെയ്താൽ റിയാദ് പാർക്കിങിന് കീഴിൽ പിഴ ഈടാക്കി ഇവ നീക്കം ചെയ്യും. പുതുതായി വുറൂദ് മേഖലയിലും ഈ പാർക്കിങ് സംവിധാനം എത്തി. നാഷണൽ അഡ്രസ് രജിസ്‌ട്രേഷനുള്ള താമസക്കാർക്ക് വാഹന നമ്പറും സന്ദർശകരുടെ വാഹന നമ്പറുമെല്ലാം ഇതിൽ രജിസ്റ്റർ ചെയ്തിടാം. ഇതിനിടെ, മക്ക റോഡിനേയും ബത്ഹയേയും ബന്ധിപ്പിക്കുന്ന ജലാവി സ്ട്രീറ്റ് അഥവാ ദബ്ബാബ് സ്ട്രീറ്റിലും റിയാദ് പാർക്കിങിന്റെ പുതിയ പാർക്കിങ് സംവിധാനം സജ്ജമായിട്ടുണ്ട്.
Adjust Story Font
16

