Quantcast

മക്കയിലെ പാർക്കുകളും പൊതുസ്ഥലങ്ങളും പെരുന്നാളാഘോഷത്തിമിർപ്പിൽ

മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന തരത്തിലായിരുന്നു ക്രമീകരണങ്ങൾ

MediaOne Logo

Web Desk

  • Published:

    23 March 2026 2:49 PM IST

Parks and public spaces in Mecca are bustling with Eid celebrations
X

റിയാദ്: ഈദുൽ ഫിത്തറിന്റെ ആവേശത്തിൽ മക്കയിലെ പൊതു പാർക്കുകളും വിനോദകേന്ദ്രങ്ങളും ജനനിബിഡമായി. സ്വദേശികളും സന്ദർശകരും ഒരുപോലെ പെരുന്നാൾ സന്തോഷം പങ്കിടാൻ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒത്തുചേർന്നു. സാമൂഹിക ഐക്യത്തിന്റെയും സന്തോഷത്തിന്റെയും ഉത്തമ ഉദാഹരണമായി മക്കയിലെ തെരുവുകൾ മാറി. കുട്ടികൾക്കായി പ്രത്യേക വിനോദ പരിപാടികളും വൈവിധ്യമാർന്ന കുടുംബ സംഗമങ്ങളും നഗരസഭയുടെ നേതൃത്വത്തിൽ ഒരുക്കിയിരുന്നു. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന തരത്തിലായിരുന്നു ക്രമീകരണങ്ങൾ.

പെരുന്നാൾപ്രമാണിച്ച് നഗരത്തിലെ ഷോപ്പിങ് മാളുകളിലും മാർക്കറ്റുകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. വർണ്ണാഭമായ വിളക്കുകളും അലങ്കാരങ്ങളും കൊണ്ട് മക്കയിലെ വീഥികൾ ഉത്സവലഹരിയിലായി. സന്ദർശകർക്ക് സുരക്ഷിതമായി സമയം ചെലവഴിക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും നഗരസഭയും സുരക്ഷാ വിഭാഗങ്ങളും സ്വീകരിച്ചിരുന്നു. പൊതുസ്ഥലങ്ങളിലെ ശുചിത്വവും ക്രമീകരണങ്ങളും ആഘോഷത്തിന് മാറ്റുകൂട്ടി.

TAGS :

Next Story