പാർക്കുകളും സ്ക്വയറുകളും ഒരുങ്ങി; പെരുന്നാൾ ദിനത്തിൽ സന്ദർശകരെ വരവേൽക്കാൻ മക്ക
സന്ദർശകർക്ക് സുരക്ഷിതവും സന്തോഷകരവുമായ അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി

റിയാദ്: പെരുന്നാൾ അവധിക്കാലത്ത് സ്വദേശികളെയും സന്ദർശകരെയും സ്വീകരിക്കുന്നതിനായി മക്കയിലെ പാർക്കുകളും പൊതുവിനോദ കേന്ദ്രങ്ങളും സജ്ജമായതായി മക്ക നഗരസഭ അറിയിച്ചു. കുടുംബങ്ങൾക്കും കുട്ടികൾക്കും സുരക്ഷിതവും സന്തോഷകരവുമായ അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
പാർക്കുകളിലെ പച്ചപ്പും മരങ്ങളും വെട്ടിമാറ്റുകയും ജലസേചന ശൃംഖലകൾ, നടപ്പാതകൾ, ഇരിപ്പിടങ്ങൾ, ലൈറ്റുകൾ എന്നിവയുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. മക്കയിലുടനീളം ആകെ 294 പാർക്കുകളാണ് ഒരുക്കിയിരിക്കുന്നത്. ഇതിൽ 83 മുനിസിപ്പൽ സ്ക്വയറുകൾ, 184 കളിസ്ഥലങ്ങൾ, 11 നടപ്പാതകൾ, 11 മനോഹരമായ ജലധാരകൾ, 5 ക്ലബ്ബുകൾ എന്നിവ ഉൾപ്പെടുന്നു.
Next Story
Adjust Story Font
16

