Quantcast

സൗദിയിൽ വ്യക്തിഗത സ്റ്റാറ്റസ് കേസുകൾ വേഗത്തിൽ തീർപ്പാക്കും

MediaOne Logo

Web Desk

  • Published:

    3 Jun 2023 4:16 AM GMT

Personal status case
X

സൗദിയിൽ വ്യക്തിഗത സ്റ്റാറ്റസ് നിയമങ്ങളിൽ തീർപ്പ് കൽപ്പിക്കുന്നതിന് വേഗതയേറിയതായി നിയമ മന്ത്രി പറഞ്ഞു. വേഗത്തിൽ നീതി ലഭ്യമാക്കുക എന്ന പ്രഖ്യാപിത നയത്തിന്റെ ഭാഗമായി നടപ്പിലാക്കിയ നടപടികൾ ഫലം കണ്ട് തുടങ്ങിയതായി നിയമമന്ത്രി ജസ്റ്റിസ് വാലിദ് അൽസമാനിയാണ് പറഞ്ഞത്.

വ്യക്തിഗത സ്റ്റാറ്റസ് നയമനടപടികളിൽ ഇത് പ്രതിഫലിച്ചിട്ടുണ്ട്. നേരത്തെ ശരാശരി 45 ദിവസം വരെ നീണ്ടിരുന്ന കേസ് നടപടികൾ ഇപ്പോൾ 24 ദിവസത്തിനകം തീർപ്പ് കൽപ്പിക്കാൻ സാധിക്കുന്നതായി മന്ത്രി പറഞ്ഞു.

വ്യക്തിഗത കേസുകളിൽ അനുരഞ്ജനത്തിന്റെ തോത് 36 ശതമാനമായി ഉയർന്നു. വ്യക്തി നിയമം സമൂഹത്തിലും ജുഡീഷ്യൽ പ്രവർത്തനത്തിലും വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. വസ്തുതാപരവും നിയമപരവുമായ ന്യായവാദങ്ങൾ ഉപേക്ഷിക്കാൻ പറ്റാത്തവയാണ്. നിയമ ഗ്രന്ഥത്തിൽ നിന്ന് വിത്യസ്തമായി ഇജിതിഹാദി വിധികളെ അംഗീകരിക്കാൻ കഴിയില്ല. എന്നാൽ ഇസ്ലാമിക ശരീഅത്ത് വ്യവസ്ഥകൾക്ക് വിരുദ്ധമല്ലാത്ത വ്യക്തിഗത സ്റ്റാറ്റസ് നിയമം തയ്യാറാക്കുന്നതിൽ പുതിയ പ്രവണതകളും ആധുനിക അന്താരാഷ്ട്ര നിയമ രീതികളും കണക്കിലെടുക്കുമെന്നും മന്ത്രി പറഞ്ഞു.

TAGS :

Next Story