പെട്രോൾ പമ്പുകളുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാൻ ഡിജിറ്റൽ സംവിധാനം
ഇന്ററാക്ടീവ് സേവനവുമായി സൗദി ഊർജ്ജ മന്ത്രാലയം

റിയാദ്: പെട്രോൾ പമ്പുകളുടെയും അനുബന്ധ സേവന കേന്ദ്രങ്ങളുടെയും നിബന്ധനകളും വ്യവസ്ഥകളും എളുപ്പത്തിൽ മനസ്സിലാക്കുന്നതിനായി സൗദി ഊർജ്ജ മന്ത്രാലയം പുതിയ ഇന്ററാക്ടീവ് ഡിജിറ്റൽ സേവനം ആരംഭിച്ചു. അംഗീകൃത പെട്രോൾ പമ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കുന്ന ഈ സംവിധാനം, സുരക്ഷാ ഗുണനിലവാര മാനദണ്ഡങ്ങൾ മെച്ചപ്പെടുത്തുന്നതിനും നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള ആധുനിക ഡിജിറ്റൽ ശ്രമങ്ങളുടെ ഭാഗമാണ്.
അംഗീകൃത നിബന്ധനകൾ പാലിക്കുന്നത് പ്രോത്സാഹിപ്പിക്കുക, സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, സുരക്ഷാ മാനദണ്ഡങ്ങൾ ഉയർത്തുക, വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒരു ഡിജിറ്റൽ പെട്രോൾ പമ്പിനുള്ളിലൂടെ വെർച്വലായി സഞ്ചരിച്ച് കാര്യങ്ങൾ മനസ്സിലാക്കാനുള്ള അവസരം ഇതിലൊരുക്കിയിട്ടുണ്ട്.
Next Story
Adjust Story Font
16

